ഫ്ളോറിഡ: ഒർലാന്റോ ഐ.പി.സി സഭാംഗം ഫോർട്ട് കൊച്ചി ഞാറയ്ക്കൽ പുത്തൻവീട്ടിൽ പാപ്പു ജോർജ് (84) ഫ്ളോറിഡയിൽ നിര്യാതനായി. ഭാര്യ ലീലാമ്മ ജോർജ് കല്ലിശ്ശേരി നൈപ്പള്ളിയുഴത്തിൽ കുടുംബാഗമാണ്. മക്കൾ: ഷാജി, ഷീബാ, ഷെപ്പേർഡ്. മരുമക്കൾ: ലില്ലി, അലക്സാണ്ടർ ജോർജ്, ബീന.  കൊച്ചുമക്കൾ: ജോയൽ ജോർജ്, ഡാനിയേൽ ജോർജ്, ജെരമിയ ജോർജ്, ജെന്നിഫർ, ആരൺ. 

ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9 വരെ ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിൽ  (1151 State Road 535, Orlando, FL 32836) ഭൗതീക ശരീരം പൊതുദർശനത്തിനു വെയ്ക്കുന്നതും 18 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ഒർലാന്റോ ഐ.പി.സി സഭയുടെ  ചുമതലയിൽ സംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്. തുടർന്ന് 12.30 ന് റവ. ജേക്കബ്  മാത്യുവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വുഡ് ലോൺ  സെമിത്തേരിയിൽ  സംസ്ക്കാരം നടത്തപ്പെടും.  സംസ്ക്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം: www.ipcorlando.org/live

 FB_IMG_1486727174650

LEAVE A REPLY

Please enter your comment!
Please enter your name here