സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ നടക്കുന്ന യുദ്ധം വിജയത്തിനരികെയാണെന്നു അറബ് സഖ്യ സേന വക്താവ് മേജര്‍ ജനറല്‍ അഹമ്മദ് അസീരി വ്യക്തമാക്കി. സൈനിക നടപടിയിലൂടെ യമന്റെ 85 ശതമാനവും വിമത വിഭാഗമായ ഹൂതികളുടെ അധീനതയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞതായും അധികം വൈകാതെ സമ്പൂര്‍ണ്ണ വിജയത്തിലേക്കെത്തുമെന്നും അദ്ദേഹം അന്താരാഷ്ട്ര മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

2014 മാര്‍ച്ച് അവസാനത്തിലാണ് സഊദിയുടെ നേതൃത്വത്തില്‍ ആസിഫതുല്‍ അസം എന്ന പേരില്‍ യമനില്‍ സൈനിക നടപടി ആരംഭിച്ചത്. സഖ്യസേനയുടെ ഇടപെടലുമായി ബന്ധപ്പെട്ട് ധാരാളം വ്യാജ വാര്‍ത്തകളാണ് പുറത്തു വരുന്നതെന്നും അതിനെതിരെ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യമനില്‍ സമാധാനം നില നിര്‍ത്താന്‍ സൈനിക നടപടിയല്ലാതെ മറ്റു നടപടികളൊന്നുമില്ല. അതിനാലാണ് തങ്ങളുടെ നേതൃത്വത്തില്‍ യുദ്ധം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here