ഷിക്കാഗോ: ഇവിടെയുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത പ്രവര്‍ത്തനവേദിയായ ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ (എഫ്.പി.സി.സി) ഈവര്‍ഷത്തെ കണ്‍വീനറായി പാസ്റ്റര്‍ സി.സി കുര്യാക്കോസിനേയും ജോയിന്റ് കണ്‍വീനറായി ജിജു ഉമ്മനേയും തെരഞ്ഞെടുത്തു.

ഷിക്കാഗോയിലും പരിസരങ്ങളിലുമുള്ള പതിനേഴ് പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയാണ് എഫ്.പി.സി.സി. എല്ലാമാസവും മൂന്നമത്തെ ശനിയാഴ്ച മാസയോഗവും, വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം സംയുക്ത ആരാധനയും സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു.

കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട സി.സി. കുര്യാക്കോസ് മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ കോളജിലെ പഠനത്തിനുശേഷം ഡല്‍ഹി ഗ്രെയിസ് ബൈബിള്‍ കോളജില്‍നിന്നും വേദശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഒക്കലഹോമ ശാരോണ്‍ ചര്‍ച്ചിലും, ഷിക്കാഗോ, ഫിലാഡല്‍ഫിയ സഭാ ചര്‍ച്ചുകളിലും സഭാ ശുശ്രൂഷകനായിരുന്ന ഇദ്ദേഹം ഇപ്പോള്‍ ഷിക്കാഗോ ബഥേല്‍ ഐ.പി.സിയുടെ പാസ്റ്റര്‍ ആണ്. ജോയിന്റ് കണ്‍വീനര്‍ പാസ്റ്റര്‍ ജിജു ഉമ്മന്‍ കനോഷ ശാരോണ്‍ സഭയുടെ പാസ്റ്ററായി പ്രവര്‍ത്തിക്കുന്നു. സി.സി.എമ്മിന്റെ ചെയര്‍മാനും ശാരോണ്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ നാഷണല്‍ കണ്‍വീനറായും മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here