Home / പുതിയ വാർത്തകൾ / പ്രണയദിനം (വിനീത അനിൽ)

പ്രണയദിനം (വിനീത അനിൽ)

പ്രണയദിനം ************ കഴിഞ്ഞ ഫെബ്രുവരി 15നു എനിക്കുണ്ടായ ഒരു അനുഭവം ആണിത്. നാലു മണിക്ക് സ്‌കൂൾ വിട്ടാൽ ബസിലും കാൽനടയായും കുട്ടികൾ വീട്ടിലേക്കു പോകും. കുറച്ചുപേർക്ക് അടുത്തുള്ള ഒരു ട്യൂഷൻ സെന്ററിൽ ട്യൂഷൻ ഉണ്ട് അതുകൊണ്ടു വൈകുന്നേരം ക്‌ളാസിൽ ഇരുന്നു സ്നാക്സ് എന്തെങ്കിലും കഴിച്ചു അഞ്ചു മണിയോടെ ആ കുട്ടികൾ ട്യൂഷൻ ക്‌ളാസിലേക്കു പോകും. ഒന്പതിലേയും പത്തിലെയും കുറച്ചു കുട്ടികൾക്ക് മാത്രമാണ് ട്യൂഷൻ അവിടെ അതൊരു വലിയ സ്ഥാപനമാണ് പ്ലസ് വൺ പ്ലസ് റ്റു കുട്ടികൾ പിന്നെ കോച്ചിങ്ങിനു വരുന്ന കുട്ടികളും ആണ് കൂടുതൽ പതിവുപോലെ കുട്ടികൾ കഴിക്കുമ്പോൾ ഡെസ്കിൽ ചാരി നിന്ന് ഞാനും ദുർഗ മിസ്സും സംസാരിക്കുക ആയിരുന്നു..ഡസ്കിന്റെ മുകളിൽ ഉള്ള ബാഗ് വൈബ്രേറ്റ് ചെയ്യുന്നതു മനസിലായ ഞാൻ ബാഗ് തുറന്നു  നോക്കിയപ്പോൾ ഒരു സാംസങ് ഫോൺ. അത്യാവശ്യം വലുത്..ബാഗ് ആശിഷിന്റെതായിരുന്നു..നല്ലവണ്ണം പഠിക്കുന്ന കുട്ടി ആണവൻ..അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആദ്യം അതിശയം ആയിരുന്നു ഫോൺ തുറക്കാൻ നോക്കിയപ്പോൾ ആണ് മനസിലായത്…

വിനീത അനിൽ

കഴിഞ്ഞ ഫെബ്രുവരി 15നു എനിക്കുണ്ടായ ഒരു അനുഭവം ആണിത്. നാലു മണിക്ക് സ്‌കൂൾ വിട്ടാൽ ബസിലും കാൽനടയായും കുട്ടികൾ വീട്ടിലേക്കു പോകും

User Rating: 0.35 ( 1 votes)

പ്രണയദിനം
************

കഴിഞ്ഞ ഫെബ്രുവരി 15നു എനിക്കുണ്ടായ ഒരു അനുഭവം ആണിത്. നാലു മണിക്ക് സ്‌കൂൾ വിട്ടാൽ ബസിലും കാൽനടയായും കുട്ടികൾ വീട്ടിലേക്കു പോകും. കുറച്ചുപേർക്ക് അടുത്തുള്ള ഒരു ട്യൂഷൻ സെന്ററിൽ ട്യൂഷൻ ഉണ്ട് അതുകൊണ്ടു വൈകുന്നേരം ക്‌ളാസിൽ ഇരുന്നു സ്നാക്സ് എന്തെങ്കിലും കഴിച്ചു അഞ്ചു മണിയോടെ ആ കുട്ടികൾ ട്യൂഷൻ ക്‌ളാസിലേക്കു പോകും. ഒന്പതിലേയും പത്തിലെയും കുറച്ചു കുട്ടികൾക്ക് മാത്രമാണ് ട്യൂഷൻ അവിടെ അതൊരു വലിയ സ്ഥാപനമാണ് പ്ലസ് വൺ
പ്ലസ് റ്റു കുട്ടികൾ പിന്നെ കോച്ചിങ്ങിനു വരുന്ന കുട്ടികളും ആണ് കൂടുതൽ

പതിവുപോലെ കുട്ടികൾ കഴിക്കുമ്പോൾ
ഡെസ്കിൽ ചാരി നിന്ന് ഞാനും ദുർഗ മിസ്സും സംസാരിക്കുക ആയിരുന്നു..ഡസ്കിന്റെ മുകളിൽ ഉള്ള ബാഗ് വൈബ്രേറ്റ് ചെയ്യുന്നതു മനസിലായ ഞാൻ ബാഗ് തുറന്നു  നോക്കിയപ്പോൾ ഒരു സാംസങ് ഫോൺ.
അത്യാവശ്യം വലുത്..ബാഗ് ആശിഷിന്റെതായിരുന്നു..നല്ലവണ്ണം പഠിക്കുന്ന കുട്ടി ആണവൻ..അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആദ്യം അതിശയം ആയിരുന്നു

ഫോൺ തുറക്കാൻ നോക്കിയപ്പോൾ ആണ് മനസിലായത് അതുമൊത്തം ലോക് പാറ്റേൺ കൊണ്ട് അടച്ചു പൂട്ടി വച്ചിരിക്കുകയാണ്.. അപ്പോളേക്കും വിയർത്തു കുളിച്ച മുഖവുമായി അവൻ ഓടിയെത്തിയിരുന്നു..

ഓഫിസിൽ വച്ചുള്ള ചോദ്യം ചെയ്യലിൽ അവൻ ഫോൺ തുറന്നു തന്നു അതിൽ ഒന്നും തന്നെ സംശയിക്കാൻ മാത്രം ഉണ്ടായിരുന്നില്ല..നെറ്റ് സൗകര്യം ഇല്ലാത്തതു.കൊണ്ടാവാം വാട്സ് അപ് ഫേസ്ബുക്ക് ഒന്നും ഉണ്ടായിരുന്നില്ല.പക്ഷെ എന്തിന് ഫോൺ കൊണ്ടുവന്നു എന്ന ചോദ്യത്തിന് മാത്രം അവന്റടുത്തു ഉത്തരമില്ലായിരുന്നു.അത് കൂടുതൽ സേർച്ച് ചെയ്യിക്കാൻ പ്രേരിപ്പിച്ചു ഞങ്ങളെ..

ആപ്പ് ലോക്ക് എന്നൊരു ആപ്പ് ഉണ്ടായിരുന്നു ഫോണിൽ അതും പാറ്റേൺ ലോക്ക് തന്നെ അത് തുറക്കാൻ പറഞ്ഞതോടെ പയ്യൻ കരച്ചിലായി..
അവസാനം അമ്മയെ വിളിക്കും എന്ന് പറഞ്ഞതോടെ അവൻ അത് തുറന്നു തന്നു
സത്യം പറഞ്ഞാൽ ഞങ്ങൾ രണ്ടും ഷോക്ക് ആയിപോകുകയാണുണ്ടായത് ..അടുത്ത ഡിവിഷനിലെ ഒരു പെൺകുട്ടിയും അവനും ചേർന്നുള്ള ഒരു ചുംബന രംഗത്തിന്റെ ഫോട്ടോ ആയിരുന്നു അതിൽ..പിന്നെ കുറച്ചു ട്യൂഷൻ ക്‌ളാസിലെ ഫോട്ടോസും.

കഥകൾ ഓരോന്നായി കരച്ചിലിനിടെ അവൻ പറഞ്ഞു..അവൾ സ്‌കൂളിലെ മിടുക്കി കുട്ടി
ആണ്. രഹസ്യമായ പ്രണയം തുടങ്ങിയിട്ടു
കുറച്ചു ദിവസങ്ങൾ ആയി.
വാലന്റൈൻസ് ഡേയ്ക്ക് അവന് കിട്ടിയ
സമ്മാനം ആണ് ആ ചുംബനം . .
ട്യൂഷൻക്ലാസ്സിലെ ചേട്ടന്മാരുടെ നിർദേശമനുസരിച്ചു
അവരെ വിശ്വസിപ്പിക്കാൻ അവളുടെ സമ്മതത്തോടെ ഫോട്ടോ എടുത്തതാണ്
ചുമ്മാ ഒരുരസം അത്രേ അറിയൂ അവൾക്കു

പെൺകുട്ടിയെ വിളിപ്പിച്ചപ്പോൾ ആണ് ശരിക്കും ഞെട്ടിയത് .ഞങ്ങളുടെ ഓരോ ചോദ്യത്തിനും അവൾക്കു ഉത്തരം ഉണ്ട്..അതവൻ ആരെയും കാണിക്കില്ലത്രേ.ഫോണിൽ നെറ്റ് സൗകര്യം ഇല്ലാത്തതിനാൽ ഷെയർ ചെയ്യില്ലത്രേ..അബദ്ധം പറ്റിയ ഭാവം കുറച്ചെങ്കിലും അവളുടെ മുഖത്തു വന്നത് അവനെ കൊണ്ട് തന്നെ കാര്യങ്ങൾ പറയിപ്പിച്ചപ്പോൾ ആണ്..ഫോട്ടോ ഷെയർ ചെയ്യാൻ എന്തിനാണ് നെറ്റ്? എന്നുള്ള എന്റെ ചോദ്യത്തിന് അവൾ മറുപടിയില്ലാതെ തല കുനിച്ചു നിന്നു

തന്റെ ഫോട്ടോ അതും ഈ രൂപത്തിൽ മറ്റൊരു പുരുഷന്റെ ഫോണിൽ വന്നാൽ ഉള്ള ഭാവിപ്രശ്നങ്ങൾ ഒന്നും ചിന്തിച്ചിട്ട് പോലുമില്ല അവൾ..അതിനേക്കാൾ രസം ഭാവി പരിപാടി ചോദിച്ചപ്പോൾ രണ്ടാൾക്കും പ്രത്യേകിച്ച് ഒന്നുമില്ല എന്നു പറഞ്ഞതാണ്..തത്കാലം വാലന്റൈൻ ഡേ ആഘോഷിക്കാൻ ഒരാൾ അതിലപ്പുറം ഒന്നും അറീല്ല രണ്ടാൾക്കും..ട്യൂഷൻ ക്‌ളാസിലെ ചേട്ടന്മാർക്കും ചേച്ചിമാർക്കും ഉണ്ടല്ലോ ?
ഞങ്ങൾക്കും വേണം.അത്രേയുള്ളു ചിന്ത പതിവ് പോലെ കുട്ടികളെ വീട്ടിലേക്കു വിട്ടു രഹസ്യമായി അമ്മമാരേ വിളിപ്പിച്ചു കാര്യം പറഞ്ഞു.പ്രതീക്ഷിച്ചതു പോലെ തന്നെ  പഠിപ്പിന്റെ ആവശ്യത്തിന് ഫോൺ വാങ്ങിക്കൊടുത്തു എന്നല്ലാതെ പയ്യന്റെ അമ്മക്ക് ഒന്നും അറിയില്ല.ഇവിടുത്തെ ഭൂരിഭാഗം സ്ത്രീകളെയും പോലെ അവരും നിരക്ഷര ആണ്.
പെൺകുട്ടിയുടെ അമ്മയുടെ കാര്യവും മറിച്ചല്ല  മക്കളെ പഠിപ്പിൽ സഹായിക്കാൻ കഴിയാത്തതിനാൽ ട്യൂഷന് ചേർത്തു അത്രേയുള്ളു അവർക്കു പറയാൻ.. രണ്ടുപേർക്കും മക്കളെ ഭയങ്കര വിശ്വാസവും.. അവസാനം ഫോട്ടോ കാണിച്ചു കൊടുക്കേണ്ടി വന്നു വീട്ടിൽ നിന്നും ദിവസവും സ്‌കൂളിൽ വന്നുപോകുന്ന കുട്ടികൾക്ക് എന്തിനാണ് ഫോൺ ?സ്‌കൂളിൽ തീരാത്ത എന്തു പാഠമാണ് അവർക്കു ഫോൺ വഴി പഠിക്കാൻ ഉള്ളത് ?

ദുർഗമിസ് അവരോട് കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞു മനസിലാക്കി..പെൺകുട്ടി താമസിയാതെ അവളുടെ ‘അമ്മ വീട്ടിലേക്കു താമസം മാറിപ്പോയി..അന്ന് മുതൽ ഓരോ ടീച്ചറും ആഴ്ചയിൽ ഒരു ദിവസം മുന്നറിയിപ്പില്ലാതെ കുട്ടികളുടെ ബാഗ് ചെക്ക് ചെയ്യാറുണ്ട് സ്‌കൂളിൽ കാരണം ഉപദേശത്തിന് ഇന്നത്തെ തലമുറയിൽ ഒരു മാറ്റവും വരുത്താൻ കഴിയില്ല..പണ്ട് ടീച്ചർ തല്ലിയെന്നു അമ്മയോട് പറഞ്ഞാൽ അമ്മയുടെ വക രണ്ടെണ്ണം കൂടി കിട്ടും നമുക്ക്..
ഇന്നു ടീച്ചറ് തല്ലിയാൽ ആദ്യം അച്ഛനും അമ്മയും വരും ടീച്ചറെ തല്ലാൻ പുറകെ ചിലപ്പോൾ പോലീസും വന്നേക്കാം.അതുകൊണ്ടു തന്നെ ടീച്ചർമാർ കുട്ടികളോട് കൂടുതൽ അടുക്കാൻ നിൽക്കില്ല.90/കുട്ടികൾക്കും എന്ത്  വികൃതി ചെയ്താലും ന്യായീകരിക്കുന്ന മാതാപിതാക്കൾ ആണുണ്ടാവുക

നമ്മുടെ കുട്ടികളെ ഒരിക്കലും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക..തെറ്റു ചെയ്തെന്നു ബോധ്യപ്പെടും വരെ അവരെ അപമാനിക്കാതിരിക്കുക..അടിക്കേണ്ട പ്രായത്തിൽ അടിക്കുക തന്നെ വേണം
തല്ലു കൊണ്ട് വളർന്നവരാണ് നാമോരോരുത്തരും അതൊന്നും അമ്മയ്ക്കോ ടീച്ചർക്കൊ സ്നേഹമില്ലാഞ്ഞിട്ടല്ല എന്ന് ഇന്ന് നമുക്കറിയാം.അതുപോലെ  അവരും മനസ്സിലാക്കട്ടെ പ്രണയത്തിന്റെ പരിശുദ്ധിയോ വിലയോ അറിയാത്ത പ്രായത്തിൽ തന്നെ കുട്ടികൾ പ്രണയദിനം ആഘോഷിക്കുകയാണ്. കാരണം അതവരുടെ അഭിമാനത്തിന്റെ പ്രശ്നം ആണ് ആഘോഷങ്ങൾ ആഭാസങ്ങൾ ആവുന്ന ഒരു തലമുറ ആണ് വളർന്നു വരുന്നത് ദാരിദ്ര്യമോ മറ്റു കഷ്ടപാടുകളോ അറിയാത്ത
നമ്മുടെ മക്കൾ വേറെന്തു ചിന്തിക്കാൻ ?

നമ്മളെ പോലെ വല്ലപ്പോളും  പലഹാരവും കീറാത്ത ഉടുപ്പുകളും അല്ല  KTM ബൈക്കും ആപ്പിൾ മൊബൈലും ലാപ്ടോപ്പും ആണ് അവരുടെ ആവശ്യങ്ങൾ കാലത്തിനനുസരിച്ചു നമ്മളും മാറണം എങ്കിലും വരും തലമുറയ്‌ക്കു വഴികാട്ടികൾ ആവാൻ എങ്കിലും നമുക്ക് കഴിയേണ്ടേ?

വിനീത അനിൽ

Check Also

ഇന്ത്യന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു മലാല ഫണ്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ആപ്പിള്‍

ന്യൂയോര്‍ക്ക്: ഇന്ത്യ ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിതമായ മലാല ഫണ്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ആപ്പിള്‍ സി.ഇ.ഓ. ടിം …

2 comments

  1. മുഷമുദ്ദീൻചെമ്പൂര്

    വളരെ നല്ല ഒരു മെസേജ് കൂടെയാണ് ഈ എഴുത്….
    ചെറു പ്രായത്തിൽ കുട്ടികളുടെ തമാശ…പക്ഷെ?? ഭാവിയിൽ അവരുടെ ജീവിതം ജീവിതം തന്നെ ഇല്ലായ്മ ചെയ്യാൻ ആകും വിധം കൊണ്ടെത്തിക്കാൻ ഇത്തരം ഫോട്ടോകൾ മതിയാകും….

  2. അൻസർ സലാം

    വളരെ ലാഘവത്തോടെയാണ് പുതു തലമുറ ജീവിതത്തെ സമീപിക്കുന്നത്. എല്ലാം കൈവിട്ടു പോയി കഴിഞ്ഞു മാത്രമെ പലർക്കും ബുദ്ധിയുദിക്കുന്നുള്ളു. കാലിക പ്രസക്തിയുള്ള രചന.

Leave a Reply

Your email address will not be published. Required fields are marked *