ന്യൂയോര്‍ക്ക്: വിവാഹ മോചനത്തിനുശേഷം ഉണ്ടായ മാനസീക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ പ്രശസ്ത തൊറാസിക് സര്‍ജനും മോങ്ങിഫിയോര്‍ മെഡിക്കല്‍ സെന്‍റര്‍ സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. റോബര്‍ട്ട് ആഷ്ടണ്‍ (52) ജോര്‍ജ് വാഷിംഗ്ടണ്‍ ബ്രിഡ്ജില്‍നിന്നും ചാടി ആത്മഹത്യ ചെയ്തു.

ഫെബ്രുവരി 11 നാണ് സംഭവം. വിവാഹമോചനത്തെതുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാകാം ഡോ. റോബര്‍ട്ട് ജീവനൊടുക്കാന്‍ കാരണമായതെന്നു കരുതുന്നു. ഡോ. റോബര്‍ട്ടിന്‍റെ മൃതദേഹം പാലിസേഡ്‌സ് ഇന്‍റര്‍ സ്‌റ്റേറ്റ് പാര്‍ക്ക് ഹസാര്‍ഡ് ഡോക്കില്‍നിന്നും പിന്നീട് കണ്ടെടുത്തു.

രണ്ടാഴ്ച മുമ്പാണ് എബിസി ന്യൂസ് ചീഫ് വുമന്‍സ് ഹെല്‍ത്ത് കറസ്‌പോണ്ടന്‍റ് ഡോ. ജനിഫര്‍ ആഷ്ടണ്‍ റോബര്‍ട്ടുമായി വിവാഹബന്ധം വേര്‍പെടുത്തിയത്.
ബ്രിഡ്ജിനു സമീപമാണ് ഇരുവരും താമസിച്ചിരുന്നത്.

ഡോ. റോബര്‍ട്ടിന്‍റെ മരണവാര്‍ത്തയെക്കുറിച്ച് ഭാര്യ ജനിഫര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. സമൂഹത്തിന് വളരെ പ്രയോജനകരമായി പ്രവര്‍ത്തിച്ചിരുന്ന ഡോ. റോബര്‍ട്ട് ജീവിതം അവസാനിപ്പിച്ചത് വേദനാജനകമാണെന്നുമായിരുന്നു. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന നിരവധി പ്രിയപ്പെട്ടവര്‍ കുടുംബങ്ങളില്‍ കഴിയുന്നുണ്ടെന്നും ഇവര്‍ക്ക് ഡോക്ടറുടെ മരണം ഒരു മുന്നറിയിപ്പാണെന്നും തുടര്‍ന്നു പറയുന്നു.

ബ്രോങ്ക്‌സ് ഹാക്കന്‍സാക് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ ചീഫ് തൊറാസിക് സര്‍ജനും മോണിഫിയോര്‍ മെഡിക്കല്‍ സെന്റര്‍ തൊറാസിക് സര്‍ജറി ഡയറക്ടറുമായ റോബര്‍ട്ടിന്റെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

DOCTOR JUMPS

LEAVE A REPLY

Please enter your comment!
Please enter your name here