നെഹ്രു കോളജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് സര്‍ക്കാര്‍ അഭിഭാഷകന്റെ വീഴ്ച മൂലമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷ്ണദാസ് ജാമ്യം നേടിയത്. എന്നാല്‍ ഇക്കാര്യം കോടതിയില്‍ തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
കൃഷ്ണദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പൊലിസ് കേസെടുത്തിരുന്നു. എന്നാല്‍ അറസ്റ്റിലാകുന്നതിന് മുമ്പ് അഞ്ചു ദിവസത്തേക്ക് അദ്ദേഹം കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ പലരും വിളിച്ച യോഗത്തില്‍ കോളജിനെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ടതുണ്ടെന്നും വിദ്യാര്‍ഥികളുടെ ഭാവി തീരുമാനിക്കുന്ന ചര്‍ച്ചയാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചു. കലക്ടര്‍ ചര്‍ച്ചക്ക് വിളിച്ചതായി കാണിച്ച് കൃഷ്ണദാസ് ഹാജകരാക്കിയത് പഴയ കത്തായിരുന്നു.
എന്നാണ് ആരോപണം. 16ാം തീയതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചതും ജാമ്യം നല്‍കിയതും. എന്നാല്‍, 15ാം തീയതി തന്നെ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം നടക്കുകയും വെള്ളിയാഴച ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനമാവുകയും ചെയ്തിരുന്നു.കോളജ് തുറക്കാന്‍ ധാരണയായ വിവരം കോടതിയെ അറിയിക്കുന്നതില്‍ അഭിഭാഷകന്‍ പരാജയപ്പെട്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here