ഇസ്രായേലിന്റെ ആണവായുധപ്പുരകള്‍ ലോകസമാധാനത്തിന് വന്‍ ഭീഷണിയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ബഹ്‌റാം ഖാസിമി.

ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ക്കുശേഷം ഇറാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍നിന്ന് ഇറാനെ തടയണമെന്നും ഇസ്രായേല്‍ നേരിടുന്ന സുരക്ഷാപ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനം ഇറാനാണെന്നും ട്രംപ് പറഞ്ഞു.

ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ഇറാന്‍ വിദേശ കാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചത്. ആണവായുധ ശേഖരങ്ങള്‍ തന്നെ സ്വന്തമായുള്ള രാഷ്ട്രങ്ങളാണ് ഇറാന്‍ ആണവായുധമുണ്ടാക്കുമോ എന്ന് ആശങ്കപ്പെടുന്നതെന്ന് പറഞ്ഞ ബഹ്‌റാം ഖാസിമി അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാത്ത ഇസ്രായേലിന്റെ ആണവായുധ ശേഖരങ്ങളാണ് ലോക സമാധാനത്തിന് യഥാര്‍ഥ ഭീഷണിയെന്നും ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here