പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാത്തതില്‍ ആവലാതിയായിരുന്നു ഇന്നലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാത്തത് വാഗ്ദാനങ്ങള്‍ പാലിക്കാനാവാത്തതിനാലാണെന്നും പ്രിയങ്കയ്‌ക്കെതിരെ ആരോപണമുന്നയിച്ചു സ്മൃതി. പക്ഷെ, ഇന്ന് റായ്ബറേലിയിലെ റാലിയില്‍ പ്രിയങ്കാ ഗാന്ധി ഇറങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവോളം മറുപടി കൊടുത്തു കൊണ്ടാണ്. ഫലത്തില്‍ സ്മൃതി വടി കൊടുത്ത് അടി വാങ്ങിയ പോലെയായി.

മോദിയുടെ പ്രസംഗത്തെ അനുകരിച്ച് പരിഹസിക്കാനും കോണ്‍ഗ്രസിലെ താരപ്രചാരക തയ്യാറായി. നോട്ട് നിരോധിച്ച് ജപ്പാനില്‍ പോയി കയ്യടിച്ചു പ്രസംഗിക്കുന്ന രംഗമാണ് അതുപോലെ പ്രിയങ്ക കാണിച്ചു കൊടുത്തത്. പിന്നീട് രോഷാകുലമായി മോദിക്കെതിരേ വിമര്‍ശനമുന്നയിക്കുകയും ചെയ്തു.

പ്രസംഗത്തിന്റെ പ്രധാന ഹൈലൈറ്റുകള്‍

‘പ്രധാനമന്ത്രി വാരണാസിക്കു വേണ്ടി ഒന്നും ചെയ്തില്ല. ആരാണ് കള്ള വാഗ്ദാനം നല്‍കിയതെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാം’- അമേഠിയില്‍ രാഹുല്‍ ഗാന്ധി വാഗ്ദാനം പാലിച്ചില്ലെന്ന് സ്മൃതി പറഞ്ഞിരുന്നു.

‘യു.പിക്ക് സ്വന്തം പുത്രന്മാരുള്ള സ്ഥിതിക്ക് ദത്തു പുത്രന്മാരെ ആവശ്യമില്ല’- യു.പിയുടെ ദത്തുപുത്രനാണ് താനെന്ന് മോദി കഴിഞ്ഞദിവസം പ്രസംഗിച്ചിരുന്നു.

‘അമേഠിയിലെ വികസനത്തെക്കുറിച്ച് ജനങ്ങളോടു ചോദിച്ചോളൂ…’

‘നവംബര്‍ എട്ടിന് നിങ്ങളുടെ മുമ്പില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ട് പുതിയൊരു ഐഡിയയുണ്ടെന്നു പറഞ്ഞു, എന്നിട്ടോ നിങ്ങളെയെല്ലാവരേയും ക്യൂവില്‍ നിര്‍ത്തി’

‘പ്രധാനമന്ത്രി മോദിയുടെ സുഹൃത്തുക്കളെല്ലാം വ്യവസായികളും സംസാരിക്കുമ്പോള്‍ കര്‍ഷകരെക്കുറിച്ചുമാവുന്നു.’

LEAVE A REPLY

Please enter your comment!
Please enter your name here