ഐഓവ: 2017 ജനുവരി 5ന് അന്തരിച്ച അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ പ്രമുഖനും, പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച പട്ടക്കാരനുമായ റവ.ഡോ.സി.സി.തോമസിന്റെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 18 ശനിയാഴ്ച വൈകീട്ട് 4 മണി മുതല്‍ കാലിഫോര്‍ണിയ സൗത്ത് പസഡീന ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു.

1915 കേരളത്തിലെ റാന്നിയില്‍ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കു ജനിച്ച തോമസ് ചെറുപ്രായത്തില്‍ തന്നെ പഠനത്തില്‍ അതീവ തല്‍പരനായിരുന്നു. 21 വയസ്സില്‍ മദ്രാസിലെത്തി സൗത്ത് ഇന്ത്യന്‍ ബിബ്ലിക്കല്‍ സെമിനാരിയില്‍ നിന്നും ബിരുദമെടുത്തു. തുടര്‍ന്ന് 1948 ല്‍ മദ്രാസില്‍ നിന്നും അമേരിക്കയിലെത്തിയ തോമസ് ഓസബറി തിയോളജിക്കല്‍ സെമിനാരി, ഐഓവ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും കരസ്ഥമാക്കി. 50 വര്‍ഷം അദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ പ്രിസ്ബിറ്റീരിയന്‍ ചര്‍ച്ചിന്റെ വൈദീകപട്ടവും സ്വീകരിച്ചു. അമേരിക്കയില്‍ നിരവധി ശിഷ്യഗണങ്ങളുള്ള ഡോ.തോമസ് ആദ്യകാല മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നിനു ആവശ്യമായ സഹകരണവും, നിര്‍ദ്ദേശങ്ങളും നല്‍കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. ഭാര്യ ലില്ലിയും, ജെഫ്രി, ജെയ്, ജൂലി, ജെറി, ജാനറ്റ്, ജോയല്‍ എന്നിവര്‍ മക്കളും ഉള്‍പ്പെടുന്ന കുടുംബം. അനുസ്മരണ സമ്മേളനത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here