അയ്യോ എനിക്ക് പ്രസവിക്കണ്ടായേ എന്നെ ഓപ്പറേഷൻ ചെയ്യൂ രെഹ്നയുടെ കരച്ചിൽ ലേബർ റൂമിൽ അലയടിച്ചു നഴ്സുമാർ ആവുവോളം ശ്രെമിച്ചു ആ കുട്ടിയെ സമാധാനിപ്പിക്കാൻ. “”കുട്ടി മരുന്ന് വെച്ചിട്ടേ ഉള്ളു ഇപ്പൊ ഇങ്ങനെ അലറാൻ മാത്രം ഒന്നും ഉണ്ടായില്ലല്ലോ “”കൂട്ടത്തിൽ ഇത്തിരി പ്രായമുള്ള നേഴ്സ് പറഞ്ഞു ..

എനിക്കെന്റെ ഇക്കയെ ഇപ്പോൾ കാണണം

“”കുട്ടി അടങ്ങി കിടക്കുന്നുണ്ടോ പുരുഷന്മാർക്ക്‌ ലേബർ റൂമിൽ പ്രവേശനം ഇല്ല “”

കുട്ടിയെ പോലെ തന്നെയല്ലേ അപ്പുറോം ഇപ്പുറോം കിടക്കുന്ന കുട്ടിയോള് .അവരും പ്രസവിക്കാൻ വെണ്ടി തന്ന വന്നതാ …

ഇതൊന്നും കേട്ടിട്ടും അവളുടെ അലർച്ച നിന്നില്ല .ഒടുവിൽ സഹികെട്ടു ലേബർ റൂമിന്റെ മുൻപിൽ അക്ഷമനായി നിന്ന നിഷാദിനെ നഴ്സുമാർ ഡോക്ടറുടെ അനുവാദത്തോടു കൂടി കയറ്റി,,,,,,,

നിഷാദിന്റെ കൂടെ ഉമ്മയും കയറി “..ഉമ്മാ ” എനിക്ക് പ്രസവം വേണ്ടെന്നു പറ എന്നെ ഓപ്പറേഷൻ ചെയ്യാൻ പറ …അങ്ങനെയാണേൽ എനിക്ക് വേദന സഹിക്കണ്ടല്ലോ ..

“എന്റെ പൊന്നുമോളോട് ആരാ പറഞ്ഞെ ഓപ്പറേഷൻ ചെയ്താ വേദനിക്കില്ലന്നു””

ഓഹോ അപ്പൊ ഉമ്മയും കണക്കാ നിങ്ങട മോന്റെ ക്യാഷ് പോണത്
കൊണ്ടല്ലേ നിങ്ങൾ ഇങ്ങനെ പറയുന്നേ …

അല്ല മോളെ തനിയെ പ്രസവിച്ചാൽ ആ കുറച്ചു നേരത്തെ വേദനയെ ഉണ്ടാവു

,ഓപ്പറേഷൻ ആകുമ്പോൾ ആദ്യം
അനസ്തേഷ്യേ എടുക്കുമ്പോൾ ഉള്ള വേദന ..ഓപ്പറേഷൻ കഴിഞ്ഞു അനസ്തേഷ്യടെ മരവിപ്പ് മാറി കഴിയുമ്പോൾ പിന്നെയുംവേദന ഇതെല്ലാം ഞങ്ങൾ തന്നെ കാണണ്ടേ,,,,,,

ഇതൊന്നുംഅവൾ ചെവികൊണ്ടില്ല .നിഷാദും കുറെ ഉപദേശിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ല

അറിയാത്ത പുള്ള ചൊറിയുമ്പോ അറിയും എന്ന് പറഞ്ഞു നിഷാദിന്റെ ഉമ്മ ദേഷ്യപ്പെട്ടു ..അപ്പോളും അവളുടെ മനസ്സിൽ അവര്ക് ക്യാഷ് ചിലവാക്കാനുള്ള മടികൊണ്ടാണ് എന്നാണ് കരുതിയത് ,,,,,,

അങ്ങനെ അവളുടെ വാശിക്ക് മുന്നിൽ അവർക്കു കീഴടങേണ്ടി വന്നു …

ഡോക്ടറിനോട് കാര്യങ്ങൾ ധരിപ്പിച്ചു ..അന്ന് തന്നെ സിസേറിയൻ ചെയ്യാനുള്ള കാര്യങ്ങളെല്ലാം ഒരുക്കി ..

അവളുടെ ഓപ്പറേഷൻ കഴിഞ്ഞു ഒരു പെൺകുട്ടിക്ക് ജന്മം നൽകി ..നിഷാദ് കേക്കും മിട്ടായിയും ഒക്കെ വാങ്ങി എല്ലാവര്ക്കും വിതരണം ചെയ്തു …

അവളെ 24 മണിക്കൂർ ഒബ്സെർവേഷൻ കഴിഞ്ഞിട്ടേ റൂമിലേക്ക് മാറ്റു …കുട്ടിയെ നിഷാദിന്റെ കയ്യിൽ കൊടുത്തു.,

ഒബ്സെർവഷൻ കഴിഞ്ഞു അവളെ റൂമിലേക്കു മാറ്റി .അപ്പോളേക്കും അനസ്തേഷ്യയുടെ മരവിപ്പ് ഏതാണ്ട് മാറിയിരുന്നു …

പിന്നെയല്ലേ പൊടി പൂരം അനങ്ങാനൊ തിരിയാനോ കൊച്ചിന് പാലുകൊടുക്കാനോ എന്തിനു പച്ചവെള്ളം വയറ്റിലോട്ട് ഇറക്കാനോ സാധിക്കുന്നില്ല….i

അടിവയറ്റിൽ ഒരു ചാൺ നീളത്തിലല്ലേ സ്റ്റിച്ച് ..വേദന കൂടുമ്പോൾ ഇടക്കിടക്ക് വേദന സംഹാരി കുത്തിവെക്കും…ചുമയെങ്ങാനും വന്നാൽ പിന്നെ കണ്ണിലൂടെ പൊന്നീച്ച പറക്കും ..

അവളുടെ കൂടെ പ്രസവിക്കാൻ ഉണ്ടായിരുന്നവരെല്ലാം സുഖപ്രസവം കഴിഞ്ഞു സ്മാർട്ടായി ഓടി നടക്കുന്നു .

അവൾക് ആരോടും ഒന്നും പറയാൻ പറ്റാതെ വേദന കടിച്ചു പിടിച്ചു ഇരിക്കാനേ സാധിച്ചുള്ളൂ…ഇതോടു കൂടി അവളുടെ സിസേറിയനോടുള്ള പൂതി നിന്നു..

നിഷാദിന്റെ ഉമ്മ ചോദിച്ചു മോൾക്കിപ്പോ എന്ത് തോനുന്നു വേദന ഒട്ടും ഇല്ലല്ലോ …””അത് ഉമ്മ

“”ഒന്നും പറയണ്ട നീ

“”മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും ..”””
*************************************-

നാലു വർഷങ്ങൾക് ശേഷം

അതെ ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ വന്നപ്പോൾ

“”ആദ്യത്തെ പ്രസവം സിസ്സേറിയൻ ആയതുകൊണ്ട് ഇതും അങ്ങനെ തന്നെ ആവാനാണ് സാധ്യത”””ഡോക്ടർ പറഞ്ഞു

അയ്യോ എന്റെ പൊന്നു ഡോക്ടറെ ഇത്തിരി കഷ്ടപെട്ടാലും സാരില്ല സുഖ പ്രസവത്തിനു ശ്രെമിക്കണെ,,,,,ഇത് കേട്ട പാടെ നിഷാദിന്റെ ഉമ്മ അവളെ നോക്കി കനപ്പിച്ചൊന്നു ചിരിച്ചു,,,,

അവൾ ഉമ്മാടെ ചെവിട്ടിൽ പറഞ്ഞു

“””അറിയാത്ത പുള്ള ചൊറിഞ്ഞപ്പോ നല്ലോണം അറിഞ്ഞുട്ടാ,”””,,,,,,,

ഈ സ്റ്റോറി എന്റെ ഭാവനയിൽ ഇതൾ വിരിഞ്ഞതല്ല ..സംഭവകഥയാണ് .

പലർക്കും ഒരു ധാരണയുണ്ട്
സിസേറിയൻ വളരെ എളുപ്പമാണ് വേദന ഒന്നും അനുഭവിക്കണ്ട എന്ന് ..ദിവസങ്ങൾ നീണ്ടുനിൽക്കുന്ന അതികഠിനമായ വേദനയും ആജീവനാന്ത നടുവേദനും കിട്ടുന്നു,,,,

..സുഖപ്രസവംഅത്ര സുഖമുള്ള ഏർപ്പാട് അല്ല ആ കുറച്ചു സമയത്തെ വേദന അസ്ഥികൾ നുറുങ്ങുന്ന പോലെയാണ് ..

സിസ്സേറിയൻ ചെയ്തെടുത്ത കുട്ടികളോട് അമ്മമാർക്കു സ്നേഹം ഉണ്ടാകില്ല എന്ന ഒരു അബദ്ധ ധാരണയും ഉണ്ട്…അവര് വേദനയില്ലാതെ പ്രസവിക്കുന്നത് കൊണ്ടാണത്രേ …

സിസ്സേറിയൻ ചെയ്യുന്ന 60% പേരും സുഖപ്രസവം നടക്കാൻ സാധ്യത ഇല്ലാത്തവർ ആണ് .ബാക്കി 40% രെഹ്നയെ പോലുള്ളവർ ..ഒരു ചെറിയ മുറിവ് തുന്നിക്കെട്ടിയാൽ നമുക്കു എത്ര വേദനിക്കും അപ്പോൾ അടിവയറ്റിൽ ഒരു ചാൺ നീളത്തിൽ തുറന്നാലോ???ചിന്തിക്കു ഇനിയെങ്കിലും സിസ്സേറിയനെ നിസ്സാരവത്കരിക്കാതിരിക്കു ..!!!!!!

1 COMMENT

Leave a Reply to Jamu Cancel reply

Please enter your comment!
Please enter your name here