ഫ്‌ളോറിഡ: കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷങ്ങളായി അമേരിക്കന്‍ സാമൂഹ്യ-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച രാജന്‍ പടവത്തില്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ 2017- 19 -ലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹൂസ്റ്റണില്‍ നിന്നുള്ള ബേബി മണക്കുന്നേല്‍ പ്രസിഡന്റായി മത്സരിക്കുന്ന പാനലില്‍ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു.

കോട്ടയം ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ കാത്തലിക് പള്ളി ഇടവകാംഗമായ പടവത്തില്‍ തോമസിന്റേയും ചിന്നമ്മയുടേയും മകനായി ജനിച്ച രാജന്‍ (ജേക്കബ് പടവത്തില്‍) സ്കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ മിഷന്‍ ലീഗ്, കെ.സി.വൈ.എല്‍ എന്നീ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോളജ് വിദ്യാഭ്യാസ കാലത്തിനുശേഷം ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമ നേടി കംപ്യൂട്രോണിക്‌സ് ഇന്ത്യ ലിമിറ്റഡ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഭാര്യ ലിസ്സി ഇരവിമംഗലം കക്കത്തുമല ഇടവക മാളികയില്‍ ചെറിയാന്റേയും മേരിയുടേയും മകളാണ്. രണ്ടു മക്കള്‍. ജാസ്മിന്‍, ജോയ്‌സ്.

1989-ല്‍ ഫ്‌ളോറിഡയില്‍ സ്ഥിരതാമസമാക്കി. ബ്രോവേര്‍ഡ് കമ്യൂണിറ്റി കോളിജില്‍ നിന്നും കാര്‍ഡിയോവാസ്കുലര്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. 1994-ല്‍ സജീവമായി പൊതുരംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചു. 1995- 97-ല്‍ ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ്, എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ കണ്‍വീനര്‍ ഒറീസയില്‍ മിഷണറിയായിരുന്നു. ഗ്രഹാമിന്റെ ചുട്ടുകരിച്ചതില്‍ പ്രതിക്ഷേധിച്ച് ഫ്‌ളോറിഡയില്‍ ഒരു പദയാത്ര സംഘടിപ്പിച്ചു. അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, മയാമി ആര്‍ച്ച് ഡയോസിസ് ആര്‍ച്ച് ബിഷപ്പ് ഭാവലോര, ഡേവി സിറ്റി മേയര്‍ ഹാരി വെന്നിസ്, ഹോളിവുഡ് സിറ്റി മേയര്‍ തുടങ്ങിയവര്‍ പങ്കെടുത്ത പ്രതിക്ഷേധ റാലിക്ക് രാജന്‍ പടവത്തില്‍ നേതൃത്വം കൊടുത്തു. ആ വര്‍ഷം തന്നെ ഇന്ന് വിശുദ്ധയായിത്തീര്‍ന്ന മദര്‍ തെരേസയുടെ നിര്യാണത്തില്‍ ആയിരങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള അനുശോചന യോഗത്തിന് നേതൃത്വം നല്‍കി.

2002- 2003-ല്‍ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റ്, 2003- 2004-ല്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റ്, 2004- 2006-ല്‍ ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ (ഫൊക്കാന), 2006- 2008 ഫൊക്കാന വൈസ് പ്രസിഡന്റ്, 2008 – 2012 ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, 2012-ല്‍ ഫൊക്കാന ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, 2012- 14 -ല്‍ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ്, 2005 -13 -ല്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍. ഈ കാലഘട്ടത്തിലാണ് മയാമിയില്‍ ആദ്യമായി ക്‌നാനായ ഭവന്‍ വാങ്ങിയത്. 2012- മുതല്‍ കെ.സി.സി.എന്‍.എയുടെ സ്റ്റാറ്റര്‍ജി പ്ലാനിംഗ് കമ്മീഷന്‍ മെമ്പര്‍ (എസ്.പി.സി), 2014 മുതല്‍ കൈരളി ആര്‍ട്‌സിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍, 2016 മുതല്‍ ഇന്ത്യന്‍ ഓവര്‍സീസ് ഇന്‍ അമേരിക്കയുടെ നാഷണല്‍ വൈസ് പ്രസിഡന്റ് ആയി തുടരുന്നു.

നീണ്ട ഇരുപത്തിരണ്ടു വര്‍ഷക്കാലം മലയാളി കമ്യൂണിറ്റിയിലും, ക്‌നാനായ കാത്തലിക് കമ്യൂണിറ്റിയിലും പ്രവര്‍ത്തിച്ച അനുഭവജ്ഞാനവും പ്രവര്‍ത്തന പരിചയസമ്പത്തും നേതൃപാടവവുമായിട്ടാണ് രാജന്‍ പടവത്തില്‍ കെ.സി.സി.എന്‍.എയുടെ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നത്. സമുദായത്തിന്റേയും സംഘടനയുടേയും ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും, കെട്ടുറപ്പിനും, നിലനില്‍പ്പിനുംവേണ്ടി തന്റെ കഴിവിന്റെ പരമാവധി പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന രാജന്‍ (ജേക്കബ്) പടവത്തിലിന്റെ വിജയം ഉറപ്പുവരുത്തുവാന്‍ എല്ലാ സമുദായ സ്‌നേഹികളും ഒപ്പമുണ്ടാകണമെന്ന് അപേക്ഷിക്കുന്നതായി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here