ഡാളസ് മെട്രോപ്ലക്സിലെ ഉപദേശ ഐക്യമുള്ള പെന്തക്കോസ്തു സഭകളിലെ യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്തൽ യൂത്ത് കോൺഫ്രൻസ് ഓഫ് ഡാളസിന്റെ 2017 പ്രവർത്തന വർഷത്തിലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ഫെബ്രുവരി 19 ഞായറാഴ്ച കൂടിയ പ്രതിനിധി പൊതുസമ്മേളനത്തിനു പ്രസിഡന്റ് സാം മാത്യു അദ്ധ്യക്ഷത വഹിച്ചു.  കോർഡിനേറ്റർ ജെറി കല്ലൂർ രാജൻ സംക്ഷിപ്ത പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഷോണി തോമസ് പിന്നിട്ട വർഷത്തെ വരവ്-ചിലവ് കണക്കുകളും അവതരിപ്പിച്ചു. 

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ബിജു തോമസ് (പ്രസിഡന്റ്), ഷോണി തോമസ് (കോർഡിനേറ്റർ), അലൻ മാത്യു (ട്രഷറർ), എബിൻ വർഗ്ഗീസ് (അസ്സോസിയേറ്റ് കോർഡിനേറ്റർ), ബിനോയി ശാമുവേൽ ആര്യപള്ളിൽ (മീഡിയ),പാസ്റ്റർ തോമസ് മുല്ലക്കൽ (പാസ്റ്ററൽ അഡ്വൈസർ), തോമസ് മാമ്മൻ (സ്പോർട്സ്), നിസ്സി തോമസ് (സംഗീതം), നോയൽ ശാമുവേൽ (ഓഡിറ്റർ),എന്നിവരെ കൂടാതെ ക്രിസ് മാത്യു, ജോൺ കുരുവിള, പ്രമോദ് ഡാനിയേൽ, നിഥിൻ ജോൺ, ജോർജ്ജി വർഗ്ഗീസ് എന്നിവർ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

വടക്കേ അമേരിക്കയിൽ സമാന്തര ഉദ്ദേശമുള്ള മറ്റു പെന്തക്കോസ്ത് സംഘടനകളിൽ പ്രമുഖ സ്ഥാനം വളർച്ചയുടെ പാതയിൽ 36 വർഷം പിന്നിടുന്ന പി. വൈ. സി. ഡി.യ്ക്ക് ഉണ്ട്. മലയാളി പെന്തക്കോസ്ത് സഭകളിലെ യുവജനങ്ങളിലെ ആത്മീക വളർച്ചയ്ക്കും, യുവജനങ്ങളിലെ സാഹോദര്യ കൂട്ടായ്മ ഊട്ടി വളർത്തുന്നതിനും 1982 – ൽ രൂപം കൊടുത്ത ഈ സംഘടനയുടെ ദർശനം നഷ്ടമാകാതെ നൂതന കർമ്മ പരിപാടികളുമായി വരും വർഷങ്ങളിലും പ്രതിഞ്ജാബദ്ധരായി പ്രവർത്തിക്കുമെന്ന് നിയുക്ത ഭരണസമിതി ഉറപ്പു നൽകി.

Biju Thomas - President

ബിജു തോമസ് (പ്രസിഡന്റ്)

Shony Thomas - Co-ordinator

ഷോണി തോമസ് (കോർഡിനേറ്റർ)

Binoy Samuel Aaryapallil - Media

  ബിനോയി ശാമുവേൽ ആര്യപള്ളിൽ (മീഡിയ)

Alan Mathew- Treasurer

അലൻ മാത്യു (ട്രഷറർ)

Abin Varghese - Associate Co-ordinator

എബിൻ വർഗ്ഗീസ് (അസ്സോസിയേറ്റ് കോർഡിനേറ്റർ)

LEAVE A REPLY

Please enter your comment!
Please enter your name here