ഉത്തരവുകളില്‍ മാത്രമല്ല, ചെലവിലും മുമ്പനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏകദേശം 65 കോടി രൂപയാണത്രെ ട്രംപിന്റേയും കുടുംബത്തിന്റേയും ഒരു മാസത്തെ യാത്രാച്ചെലവ്. മുന്‍പ്രസിഡന്റ് ബറാക് ഒബാമയുടെ ഒരു വര്‍ഷത്തെ ചെലവിന് തുല്യമാണിതെന്നാണ് കണക്കുകള്‍. ട്രംപിന്റെ മാത്രമല്ല മകന്റെ ബിസിനസ് യാത്രകളുടെ ചെലവും വൈറ്റ് ഹൗസാണ് വഹിക്കുന്നതെന്നാണ് വിവരം. സുരക്ഷാ മുന്‍കരുതലുകള്‍ക്കായാണ് കൂടുതല്‍ ചെലവ് വരുന്നത്.
ട്രംപിന്റേത് വലിയ കുടുംബമാണെന്നതിനാലാണാത്രെ ഇത്രയും ചെലവ് വരുന്നത്. നേരത്തെ ഒബാമയുടെ യാത്രകളെ വിമര്‍ശിച്ചിരുന്ന ആളാണ് ട്രംപ്. അതേസമയം വിനോദങ്ങള്‍ക്കായല്ല, തന്റെ ജോലികളിള്‍ക്കായാണ് അദ്ദേഹം അവധിക്കാലവും മറ്റും നീക്കിവെക്കുന്നതെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here