തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പി.എച്ച്.ഡി പ്രബന്ധത്തിന് കേരള സര്‍വകലാശാല അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാനയുമായി ചേര്‍ന്നു നല്‍കുന്ന ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു.

2014 ഡിസംബര്‍ ഒന്നു മുതല്‍ 2015 നവംബര്‍ 30 വരെ മലയാളത്തില്‍ പി.എച്ച്.ഡി ലഭിച്ചവര്‍ക്ക് പ്രബന്ധവും അതിന്‍റെ സി.ഡിയും ബയോഡേറ്റയും പി.എച്ച്.ഡി വിജ്ഞാപനത്തിന്‍റെ/സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും പ്രബന്ധത്തിന്‍റെ പ്രസിദ്ധീകരണ അവകാശം കേരള സര്‍വ്വകലാശാലയ്ക്ക് നല്‍കുന്ന സമ്മതപത്രവും സമര്‍പ്പിക്കണം.  10 നകം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കേരള സര്‍വ്വകലാശാല, പാളയം, തിരുവനന്തപുരം – 695 034 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കണം.

ഫോണ്‍. 0471 – 2386227.

fokana dollar

LEAVE A REPLY

Please enter your comment!
Please enter your name here