getNewsImAEFages.php
ചലച്ചിത്രതാരം നിവിന്‍ പോളിയോടൊപ്പം ഫോട്ടോയെടുത്തതിന്റെ വിശദീകരണവുമായി വനിതാ ഐ.പി.എസ് ട്രേയനി മെറിന്‍ ജോസഫ്. കഴമ്പില്ലാത്ത കാര്യങ്ങളില്‍ പ്രതികരിക്കാനില്ലാത്തുകൊണ്ടാണ്  ഇതിനെ കുറിച്ച് ഒന്നുംപറയാതിരുന്നതെന്ന് മെറിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇനിയും വിശദീകരണം ആവശ്യമുള്ളവര്‍ക്കു വേണ്ടിയെന്നു പറഞ്ഞുകൊണ്ട് മെറിന്‍ തന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ. നിവിന്‍ പോളിയോടൊപ്പമുള്ള ഫോട്ടോ എം.എല്‍.എ ഹൈബി ഈഡനെകൊണ്ടെ എടുപ്പിച്ചത് അദ്ദേഹത്തിന്റെ അനുവാദം ചോദിച്ച ശേഷമാണ്. ആ സമയത്ത് താന്‍ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ല. അതിഥിയായി പങ്കെടുത്ത തനിക്ക് ആ സമയത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക മാത്രമാണ് അവിടെ ചെയ്യാനുണ്ടായിരുന്നത്. ആ ചടങ്ങും കഴിഞ്ഞ് സംഘാടകര്‍ സമ്മാനവിതരണത്തിനായി വേദിയൊരുക്കുന്ന സമയത്താണ് താന്‍ ഫോട്ടോയെടുത്തത്. ആ സമയത്ത് ആഭ്യന്തര മന്ത്രി വേദി വിട്ടിരുന്നു.
ഇത്രയും ഒഴിവു സമയംകിട്ടുമ്പോള്‍ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? സ്റ്റേജില്‍ നിന്നു ചാടണമായിരുന്നോ? അതോ അറ്റന്‍ഷനായി നിന്ന് സദസിലുള്ളവരെ സല്യൂട്ട് ചെയ്യണമായിരുന്നോ? അതോ സ്റ്റേജില്‍ സീറ്റ് പോകാതെ അവിടെ പോയി ഇരിക്കണമായിരുന്നോ?  ഡ്യൂട്ടിയെ ധിക്കരിക്കുകയാണെന്ന് പറയുന്നവരോട് വെറുതേയിരിക്കുമ്പോള്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യരുതെന്ന് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും മെറിന്‍ ജോസഫ് ചോദിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here