നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്നിന്റെ വിമര്‍ശനത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹാഡ്‌വര്‍ക്ക് (പരിശ്രമം) ഹാര്‍വാര്‍ഡിനേക്കാള്‍ ശക്തമാണ്’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം. സാമ്പത്തിക വിദഗ്ധനായ അമര്‍ത്യാ സെന്‍ നോട്ട് നിരോധനത്തിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ സാമ്പത്തിക വിഭാഗം പ്രൊഫസറാണ് അമര്‍ത്യാ സെന്‍.

ഒരു വശത്ത് ഹാര്‍വാര്‍ഡിലെ ജനങ്ങള്‍ നോട്ട് നിരോധനത്തെ വിമര്‍ശിക്കുമ്പോള്‍ മറുവശത്ത് സാധാരണക്കാരന്റെ മകന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുന്നു- മോദി പറഞ്ഞു.

നോട്ട് നിരോധനത്തെ ബുദ്ധിശൂന്യവും മനുഷ്യത്വരഹിതവുമെന്നായിരുന്നു അമര്‍ത്യാസെന്‍ വിമര്‍ശിച്ചത്. തീരുമാനം കുറഞ്ഞനേട്ടവും കൂടുതല്‍ ബുദ്ധിമുട്ടും സമ്മാനിച്ചു. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ഇതിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതു പോലെ ഞാനും പിന്തുണയ്ക്കുന്നു. പക്ഷെ, നടപ്പാക്കിയ രീതി പാളിയെന്നും അമര്‍ത്യാ സെന്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here