കാന്‍സില്‍ വംശീയവിദ്വേഷത്തിനിരയായി ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് എഫ്ബിഐ അറിയിച്ചു. ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുച്ചിബോട്‌ലെയെ കൊലപ്പെടുത്തിയ യുഎസ് പൗരന്‍ 51കാരനായ അദം പുരിന്റനെതിരെ ആസൂത്രണം ചെയ്ത കൊലപാതക കുറ്റത്തിനു കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ശ്രീനിവാസിന്റെ സുഹൃത്ത് അലോക് മദസാനി, യു.എസ് പൗരനായ ഇയോന്‍ ഗ്രില്ലോട്ട് എന്നിവര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 22 ന് കന്‍സാസ് ഒലാതെയിലെ ബാറിലായിരുന്നു ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ‘ എന്റെ രാജ്യത്ത് നിന്ന് പുറത്തു പോകൂ’ എന്ന് ആക്രോശിച്ചു കൊണ്ടാണ് അദം പുരിന്റന്‍ ശ്രീനിവാസനെതിരേ നിറയൊഴിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here