മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനാകുന്ന ചിത്രം 1971 ബിയോണ്ട് ബോര്‍ഡേര്‍സിന്റെ ടീസര്‍ എത്തി. ഇന്ത്യപാക് യുദ്ധ സമയത്ത് രാജസ്ഥാന്‍ മേഖലയില്‍ നടന്ന സംഭവമാണ് ചിത്രത്തിന്റെ കഥ.

രണ്ട് ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും ബന്ധവുമൊക്കെ ചിത്രത്തില്‍ പറയുന്നു. മേജര്‍ മഹാദേവന് പുറമേ, മേജര്‍ മഹാദേവന്റെ അച്ഛനായ മേജര്‍ സഹദേവനേയും മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. ഏപ്രില്‍ 7ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here