അമ്മേ … എല്ലാ സ്ത്രീകൾക്കും രണ്ട് ബൂബ്സും ഒരു ലൈംഗീകാവയവുമല്ലേയുള്ളു?മകളുടെ ഉറക്കെയുള്ളചോദ്യം കേട്ട് അമ്മ അമ്പരന്നു ‘അത്രേയുള്ളു ‘ അവർപതിയെ പറഞ്ഞു ‘ പിന്നെ ഈ നഗ്നഫോട്ടോ എന്നു പറയുമ്പോൾ സ്ത്രീകൾ എന്തിനാ ഇത്ര പേടിക്കുന്നത്! അവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങൾക്കും ഇതൊക്കെയല്ലേ ഉള്ളത്? ‘അതേ ‘ അമ്മപറഞ്ഞു. വണ്ണം കൂടിയും കുറഞ്ഞുമൊക്കെയിരിക്കും ശരീരമായാൽ അത്ര തന്നെ അല്ലേ അമ്മേ? ” അതേ മോളെ .. ” ” ഇതത്ര ലൈറ്റായ വിഷയമല്ല പക്ഷേ പെണ്ണുങ്ങടെ ന്യൂഡ് ഫോട്ടോ എടുത്ത് ബ്ലാക് മെയിൽ ചെയ്യാൻ വരുന്നവരെ പോയി പണി നോക്കടാ പട്ടികളെ എന്നുപറയണ്ടെ അമ്മേ? ”പറയണം മോളേ .. ” പിന്നെന്തിനാ അമ്മേ? ഈ ലോകത്തെല്ലാവർക്കുമുള്ള ഒരേ ശരീരത്തിനു വേണ്ടി പെണ്ണങ്ങൾ മാത്രം ചാവാൻ നിക്കുന്നത്? അമ്മ തലയുയർത്തിയില്ല ഉത്തരം പറഞ്ഞുമില്ല ‘മകൾ പുറത്തേക്ക് പോകും മുമ്പ് ഒന്നുകൂടി പറഞ്ഞു. ” അവരോടൊക്കെ പോയി തൂങ്ങിച്ചാവാൻ പറയമ്മേ .” അമ്മ പതിയെ തലയുയർത്തി ‘
(തനൂജ ഭട്ടതിരിയുടെ ഫേസ് ബുക്ക് പോസ്റ്റ്)

LEAVE A REPLY

Please enter your comment!
Please enter your name here