ടെക്‌സസ് മുന്‍ ഗവര്‍ണറായ റിക് പെറി അമേരിക്കന്‍ ഊര്‍ജവകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റു. സെക്രട്ടറിയാക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു.

പെറിയെ 62 സെനറ്റ് അംഗങ്ങള്‍ അനുകൂലിച്ചും 37 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. സെനറ്റിന്റെ സ്ഥിരീകരണം കിട്ടിയതിനെത്തുടര്‍ന്നു ഊര്‍ജവകുപ്പ് സെക്രട്ടറിയായി പെറി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു.

2000 മുതല്‍ 15 വര്‍ഷം ടെക്‌സസ് ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട് പെറി. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിലേക്കും മുന്‍ വ്യോമസേനാംഗം കൂടിയായ പെറി മത്സരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here