Oommen-Chandy-19.jpg.image.784.410

തിരുവനന്തപുരം∙ കെ.ആര്‍.ഗൗരിയമ്മ സിപിഎമ്മിലേക്കു പോയതു തിരിച്ചടിയല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അരുവിക്കരയില്‍ ഗൗരിയമ്മ പ്രചാരണത്തിനിറങ്ങിയിട്ട് എന്തു സംഭവിച്ചു. വളരെ നേരത്തെ തന്നെ ഗൗരിയമ്മ യുഡിഎഫില്‍ നിന്നു പോയതാണെന്നും മുഖ്യമന്ത്രി കോട്ടയത്തു പറഞ്ഞു.

സിപിഎമ്മില്‍ ലയിക്കാനുള്ള ഗൗരിയമ്മയുടെ തീരുമാനത്തിനെതിരെ രാജൻ ബാബു. ഗൗരിയമ്മ സിപിഎമ്മിനു കീഴടങ്ങിയെന്ന് രാജന്‍ബാബു ആരോപിച്ചു; ലയനം കൊണ്ട് സിപിഎമ്മിനു ഗുണമൊന്നുമുണ്ടാകില്ല. ഗൗരിയമ്മ അവരുടെ ആഗ്രഹം സാധിച്ചു. തന്‍റെ നേതൃത്വത്തിലുള്ള ജെഎസ്എസിനെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഗൗരിയമ്മയുടെ സിപിഎം പുനഃപ്രവേശനം എസ്എന്‍ഡിപിയുടെ അക്കൗണ്ടിലാക്കാന്‍ നോക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. ഗൗരിയമ്മ വന്നതുകൊണ്ട് സിപിഎമ്മിനു പ്രയോജനമില്ല. ഇത്രനാളും സിപിഎമ്മിനെതിരെ പറഞ്ഞുനടന്നയാളാണ് ഗൗരിയമ്മയെന്നും വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here