മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സുരക്ഷാ സംഘത്തില്‍ നാല് കമാന്‍ഡോകളെ ഉള്‍പ്പെടുത്തിയാണ് സുരക്ഷാ സംഘം വിപുലീകരിക്കുന്നത്. സ്റ്റേറ്റ് റിവ്യൂ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവില്‍ ആറു പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സുരക്ഷയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ആര്‍.എസ്.എസ് ഉള്‍പ്പെട്ട സംഘങ്ങളില്‍ നിന്ന് ഭീഷണിയുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയത്. നേരത്തെ പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഉജ്ജയിനിലെ പ്രാദേശിക നേതാവ് കുന്ദന്‍ ചന്ദ്രാവത് ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ ശുപാര്‍ശ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here