ബര്‍ക്കീലി (കാലിഫോര്‍ണിയ): ട്രംപിന് അനുകൂലമായി മാര്‍ച്ച് നാലിനു ശനിയാഴ്ച അമേരിക്കയില്‍ ഉടനീളം സംഘടിപ്പിക്കപ്പെട്ട റാലികളുടെ ഭാഗമായി കാലിഫോര്‍ണിയയിലെ ബര്‍ക്കിലിയില്‍ സംഘടിപ്പിക്കപ്പെട്ട റാലിയില്‍ പങ്കെടുത്തവരും, ട്രംപിനെ എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടിയതിനെ തുടര്‍ന്നു നിരവധി പേര്‍ക്ക് പരിക്കേറ്റതായും, പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ സിവിക് സെന്ററില്‍ നിന്നും ഉച്ചയ്ക്ക് രണ്ടു മണിക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ മാര്‍ച്ചിനു നേരേ ബര്‍ക്കിലി യൂണിവേഴ്‌സിറ്റിക്ക് ഒരു മൈല്‍ അകലെ വച്ചാണ് ആക്രമണം ഉണ്ടായത്. കറുത്ത വസ്ത്രം ധരിച്ച്, മുഖംമൂടി വച്ചു വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞ് മുന്നോട്ട് നീങ്ങിയ ട്രംപ് എതിരാളികള്‍ മുട്ടയും, കത്തിച്ച അമേരിക്കന്‍ പതാകകളും റാലിക്കു നേരേ എറിഞ്ഞതാണ് സംഘര്‍ഷത്തിനു ഇടയാക്കിയത്. സന്ദര്‍ഭോചിതമായ പോലീസിന്റെ ഇടപെടല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി. മുഖത്തുനിന്നും ചോരയൊലിപ്പിച്ചും, ശരീരമാസകലം മുഷ്ടികൊണ്ടുള്ള ഇടിയേറ്റുമുള്ള നിരവധി ആളുകളെ ജാഥയില്‍ നിന്നും പുറത്തേക്കു കൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പത്തുപേരെ അറസ്റ്റ് ചെയ്തതായി സിറ്റി വക്താവും മലയാളിയുമായ മത്തായി ചാക്കോ പറഞ്ഞു.

rally3 rally1

LEAVE A REPLY

Please enter your comment!
Please enter your name here