കണ്ണൂര്‍ നഗരത്തിലിറങ്ങിയ പുലിയെ ഏഴു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടി വച്ചു പിടിച്ചതായി കാണുന്നു.
ഇതിലുള്ള കടുത്ത പ്രതിഷേധം രേപ്പെടുത്തുന്നു. പുലിയുടെ കൂടിനു ചുറ്റും നിന്നുള്ള മോബ് വയലന്‍സിനെതിരെ ഞെട്ടലും പ്രതികരണവും രേഖപ്പെടുത്തുന്നു.

നിങ്ങളൊക്കെ എത്ര മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് പെരുമാറുന്നത്? എനിക്കവനെ നന്നായി അറിയാം. അവനെ ഞാന്‍ സ്നേഹിക്കുന്നു. അവനെന്താണോ അതിനെ എല്ലാ നന്മ തിന്മകളോടും കൂടിയാണ് ഞാന്‍ സ്നേഹിക്കുന്നത്.
പുലിക്കു ചിലപ്പോള്‍ കുഞ്ഞിന്‍െറ ഇറച്ചി തിന്നാല്‍ ആഗ്രഹം തോന്നിക്കാണാം. എന്നാലും പുലിയതു ചെയ്തില്ല എന്നത് തന്നെ പുലിയുടെ നിഷ്കളങ്കത വെളിപ്പെടുത്തുന്നതാണ്.
പുലിമുരുകനിലെ പുലിയും ജംഗിള്‍ ബുക്കിലെ പുലിയും മൃഗയയിലെ പുലിയും എന്നു വേണ്ട ചരിത്രപരമായി എല്ലാ പുലികളും വേട്ടയാടപ്പെടുകയാണ്.

എന്തിനേറെ കേറ്റിപെറിയുടെ റോര്‍ എന്ന പാട്ടില്‍ പോലും പുലി പീഡിപ്പിക്കപ്പെടുകയാണ്.
എല്ലാ പുലികള്‍ക്കുമൊപ്പം എന്ന ഹാഷ്ടാഗ് കാമ്പയിന്‍ ആരംഭിക്കുകയാണ്. എല്ലാവരും ഈ ഹാഷ്ടാഗ് കാമ്പയിനില്‍ പങ്കാളികളായി പുലിയുടെ അവകാശങ്ങളേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും ലൈംഗിക സ്വാതന്ത്ര്യത്തേയും ഇഷ്ടമുള്ളത് തിന്നാനുള്ള പോരാട്ടത്തേയും സംരക്ഷിക്കാന്‍ കൂടെ നില്‍ക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

പേടി തോന്നുന്നു ഈ നാട്ടില്‍ ജീവിക്കാന്‍. മനുഷ്യര്‍ എത്ര അസഹിഷ്ണുക്കളാണ്. ഒരു പുലിയെ പോലും സ്വന്തം ഇഷ്ടത്തിന് ഇണ ചേരാനും വേട്ടയാടാനും അനുവദിക്കാത്ത നികൃഷ്ട ജന്മങ്ങളായി സാധാരണ മനുഷ്യര്‍ മാറിയിരിക്കുന്നു.

പറയുന്നതു നിങ്ങള്‍ക്കു മനസിലാവുന്നുണ്ടോ എന്നറിയില്ല. നാമിപ്പോള്‍ പുലി എന്ന ഇരക്കൊപ്പമാണ് നില്‍ക്കേണ്ടത്. ഒരു കാരണവശാലും മോബ് വയലന്‍സ് അനുവദിക്കാന്‍ കഴിയില്ല. ചരിത്രപരമായി പ്രാധാന്യമുള്ള ഒരു പോരാട്ടമാണിത്. സ്ഥിരബുദ്ധിയുള്ളവര്‍ നമ്മെ കൂക്കി വിളിച്ചേക്കാം. പക്ഷേ നമ്മള്‍ പതറാതെ ഉറച്ചു നില്‍ക്കണം. പുലിക്കൊപ്പം. വീടു ചിലപ്പോള്‍ പട്ടിണിയായേക്കാം. എങ്കിലും നമ്മള്‍ പുലികൂടിനു കാവല്‍ നില്‍ക്കണം
പുലി ഡാ….

LEAVE A REPLY

Please enter your comment!
Please enter your name here