കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ രണ്ടു പ്രതികള്‍ കൂടി മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാനായിരുന്ന ഫാ. തോമസ് തേരകം, ശിശുക്ഷേമസമിതിയംഗം സിസ്റ്റര്‍ ബെറ്റി എന്നിവരാണ് ഇന്ന് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്നില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്.

കഴിഞ്ഞ ദിവസം കേസിലെ മറ്റു പ്രതികളായ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും അഡ്മിനിസ്‌ട്രേറ്ററും മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരുന്നു.

മൂന്നാം പ്രതി സിസ്റ്റര്‍ ഡോ. ടെസി ജോസ്, നാലാം പ്രതി ഡോ. ഹൈദര്‍ അലി, അഞ്ചാം പ്രതി സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് ഇന്നലെ ജാമ്യാപേക്ഷ നല്‍കിയത്.
നിലവില്‍ ഏഴു പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരി ഇപ്പോള്‍ റിമാന്റിലാണ്.ഒന്നാം പ്രതിയെ സംരക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് മറ്റു പ്രതികള്‍ക്കെതിരേയുള്ള കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here