Home / കായികം / ബംഗളൂരുവിൽ ആസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 75 റൺസിന്റെ തകർപ്പൻ വിജയം
259851.3-658x370

ബംഗളൂരുവിൽ ആസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 75 റൺസിന്റെ തകർപ്പൻ വിജയം

ബംഗളൂരുവിൽ ആസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 75 റൺസിന്റെ തകർപ്പൻ വിജയം. 188 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയ 112 റൺസിന്  ഓൾ ഔട്ടായി .രവിചന്ദ്രൻ അശ്വിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് . ഇതോടെ നാലു മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലായി.

നാലാം ദിവസം 213 ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വിക്കറ്റുകൾ മുറയ്ക്ക് വീണത് തിരിച്ചടിയായി. സ്കോർ 238 എത്തിയപ്പോൾ രഹാനെ പുറത്തായത് കളിയുടെ ഗതി തിരിച്ചു . പിന്നീട് തുടരെ തുടരെ വിക്കറ്റ് വീണതോടെ 274 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. പൂജാരയ്ക്ക് 92 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

188 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ആസ്ട്രേലിയയ്ക്ക് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത് .ഡേവിഡ് വാർണർ ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ സ്കോർബോഡ് അതിവേഗം ചലിച്ചു. എന്നാൽ സ്കോർ 22 ൽ എത്തി നിൽക്കെ ഇഷാന്ത് ശർമ്മയുടെ ഗുഡ് ലെംഗ്ത് പന്തിന്റെ ദിശ മനസ്സിലാക്കാതെ ബാറ്റ് വച്ച റെൻഷാ വിക്കറ്റ് കീപ്പർ സാഹയുടെ കയ്യിലൊതുങ്ങി.

Check Also

sachin-story_647_041416022901

‘സചിന്‍..സചിന്‍..’ഗാലറികള്‍ ത്രസിപ്പിച്ച ആരവം…ആദ്യം വിളിച്ചത് ഇന്ത്യന്‍ ആരാധകരല്ലെന്ന് സചിന്‍

Total Share: 000000സചിന്‍…സചിന്‍…ഗാലറികള്‍ മുഴുവന്‍ ഒത്തു വിളിക്കുന്നതിന്റെ ആരവം ഇന്നും മുഴങ്ങുന്നുണ്ടാവും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍. സച്ചിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ …

Leave a Reply

Your email address will not be published. Required fields are marked *