ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്‌ക്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ)യുടെ ഷിക്കാഗോ റീജിയണന്റെ കലാമേള ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ വെച്ച് നടത്തുന്നു.

ഫോമയുടെ ദേശീയ കമ്മറ്റിയുടെ ആഹ്വാന പ്രകാരം 12 റീജയണുകളും കലാമേള സംഘടിപ്പിക്കുന്നു. ഫോമ ഷിക്കാഗോ റീജയണ്‍ മാര്‍ച്ച് 3ന് സി.എം.എ. ഹാളില്‍ വെച്ച് അഞ്ച് അംഗ സംഘടനകളുടെ പ്രതിനിധികളും മറ്റു പ്രവര്‍ത്തകരും ഉള്‍ക്കൊള്ളിച്ചുള്ള പൊതുയോഗം സംഘടിപ്പിച്ചു. യോഗത്തില്‍ ഷിക്കാഗോ റീജിയണ്‍ കലാമേള മെയ് 13-ാം തീയതി ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചു.
തികച്ചും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന ഈ കലാമേളയുടെ വിജയത്തിനായി ആഷ്‌ലി ജോര്‍ജ്(ചെയര്‍മാന്‍), സ്റ്റാന്‍ലി കളരിമുറി(കോ-ചെയര്‍മാന്‍) എക്‌സിക്യൂട്ടീവ് അംഗങ്ങളായ രഞ്ചന്‍ എബ്രഹാം, ജോസണ്‍ കണ്ണൂക്കാടന്‍, ആന്റോ കവലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

റീജിയണ്‍ കലാമേളയുടെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫോമയുടെ നാഷ്ണല്‍ കണ്‍വെന്‍ഷനില്‍ മറ്റു റീജിയണില്‍ നിന്നുള്ളവരുമായി മല്‍സരിക്കുകയും ഏറ്റവും കൂടുതല്‍ പോയിന്‍സ് കിട്ടുന്നവരില്‍ നിന്ന് കലാപ്രതിഭയെയും കലാതികത്തെയും തിരഞ്ഞെടുക്കുകയും ചെയ്യുന്നതായിരിക്കും. ഈ കലാമേള വന്‍ വിജയമാക്കുവാന്‍ ഷിക്കാഗോയിലെയും സമീപപ്രദേശത്തിലെയും എല്ലാവരുടെയും സഹായസഹകരണം ഫോമ ഷിക്കാഗോ റീജിയണ്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. ഫോമ ഷിക്കാഗോ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റീജിയന്‍ സെക്രട്ടറി ഡോ.സാല്‍ബി പോള്‍ ചേന്നോത്ത് സ്വാഗതം ആശംസിക്കുകയും ഫോമ നാഷ്ണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. നാഷ്ണല്‍ ട്രഷറര്‍ ജോസി കുരിശിങ്കല്‍ നാഷ്ണല്‍ കമ്മറ്റി മെമ്പര്‍ പീറ്റര്‍ കുളങ്ങര, നാഷ്ണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണിവള്ളിക്കളം, റീജിയണ്‍ ട്രഷറര്‍ ജോണ്‍ പാട്ടപ്പതി, റീജയണ്‍ ജോയിന്റ് സെക്രട്ടറി ആഷിലി ജോര്‍ജ്, സ്റ്റാന്‍ലി കളരിക്കമുറി, രഞ്ജന്‍ ഏബ്രഹാം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ബിജി സിമാണി , ജിതേഷ് ചുങ്കത്ത്, അച്ചന്‍കുഞ്ഞ് മാത്യു, ഫിലിപ്പ് പുത്തന്‍പുരയ്ക്കല്‍, ആന്റോ കവലയ്ക്കല്‍, ഷിബു സെബാസ്റ്റിയന്‍, ജോര്‍ജ് മാത്യു(ബാബു), രാജന്‍ തലവടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജോസ് മണക്കാട്ട് ഏവര്‍ക്കും നന്ദി പറഞ്ഞു.

anto

ashley geoge

renjan

stanley

johnson

LEAVE A REPLY

Please enter your comment!
Please enter your name here