ഒബാമ ഭരണകൂടത്തിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ പൊളിച്ചെഴുതല്‍ തുടരുന്നു. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി സൂക്ഷ്മ പരിശോധന നടത്തണമെന്ന നിയമമാണ് കോണ്‍ഗ്രസ്സില്‍ പുനര്‍നിര്‍ണയിക്കാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി തയ്യാറെടുക്കുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഓരോ ഘട്ടത്തിലും സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങളില്‍ ഉപഭോക്താവിന്റെ സമ്മതം വാങ്ങണമെന്ന നിയമം കഴിഞ്ഞ ഒക്ടോബറിലാണ് നിലവില്‍ വന്നത്. നിയമം മാറ്റുന്നതുവഴി അമേരിക്കയിലെ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ അവസരമൊരുക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here