ആഗോള മലയാളീ സമൂഹം ഉറ്റു നോക്കുന്ന 2018-ലെ ഫോമാ ചിക്കാഗോ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടുന്ന യുവജനോത്സവത്തിനുമുന്നോടിയായി റീജണല്‍ തലത്തില്‍ നടക്കേണ്ട യൂത്ത് ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഫോമായുടെ 12 റീജണുകളിലായി ഈ വര്‍ഷം നടത്തപ്പെടുന്ന യൂത്ത് ഫെസ്റ്റിവലുകളിലെ വിജയികളാണ് 2018-ലെ അന്തിമ മാമാങ്കത്തില്‍ ചിക്കാഗോയില്‍ മാറ്റുരയ്ക്കുക. മത്സരാര്‍ത്ഥികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 5 ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്.

A: 5-8, B:9-12, C: 13-16, D: 17-25. 26 വയസ്സും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് E – വിഭാഗത്തില്‍ മത്സരിക്കാവുന്നതാണ്. ഏറ്റവും മികവു പുലര്‍ത്തുന്ന കലാകാരനും കലാകാരിക്കും നല്‍കപ്പെടുന്ന കലാപ്രതിഭ, കലാതിലകം എന്നീ അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടുന്നത് 13 മുതല്‍ 25 വരെയുള്ള പ്രായവിഭാഗക്കാരെയാണ്.

യൂത്ത് ഫെസ്റ്റിവല്‍ മത്സരങ്ങളുടെ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക നിയമാവലി ഫോമായുടെ റീജണല്‍ ഭാരവാഹികളുടെയും അംഗസംഘടനകളുടെയും പക്കല്‍നിന്നു ലഭ്യമാണ്. വ്യക്തിഗത ഇനങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ലളിതഗാനം, ഇന്‍ഡ്യന്‍ ക്ലാസിക്കല്‍ സംഗീതം, ക്ലാസിക്കല്‍ നൃത്തം(ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി), ഏകാംഗനൃത്തം (സിനിമാറ്റിക്, നാടോടിനൃത്തം), തന്ത്രിവാദ്യം, വൃന്ദവാദ്യം, പ്രസംഗം (മലയാളം), പ്രസംഗം (ഇംഗ്ലീഷ്), ക്രിയേറ്റീവ് പെര്‍ഫോമന്‍സ് (മിമിക്രി, മോണോ ആക്ട്, സ്റ്റാന്റ് അപ് കോമഡി) എന്നിവയാണ്.

ഗ്രൂപ്പ് ഇനങ്ങളില്‍ നോണ്‍ ക്ലാസിക്കല്‍ സമൂഹഗാനം, ക്ലാസിക്കല്‍ നൃത്തം (ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം), നോണ്‍ ക്ലാസിക്കല്‍ നൃത്തം(സിനിമാറ്റിക്, നാടോടിനൃത്തം), തിരുവാതിര, ഒപ്പന, മാര്‍ഗ്ഗംകളി എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

26 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി ‘We Got Taletnt’ എന്ന പേരില്‍ അവരുടെ കലാനൈപുണ്യം സ്വതന്ത്രമായി പ്രകടിപ്പിക്കത്തക്കവിധത്തില്‍ പ്രത്യേക മത്സരഇനവും ക്രമീകരിച്ചിരിക്കുന്നു.

സാബു സകറിയ(ചെയര്‍മാന്‍), ജോമോന്‍ കളപ്പുരക്കല്‍(കോര്‍ഡിനേറ്റര്‍), രേഖാ ഫിലിപ്പ്, ജയിന്‍ മാത്യു കണ്ണച്ചന്‍പറമ്പില്‍, ജോസ്‌മോന്‍ തട്ടാംകുളം, സിറിയക് കുര്യന്‍, സണ്ണി കല്ലൂപ്പാറ, രേഖാ നായര്‍, ഷീലാ ജോസ്, മാത്യു വര്‍ഗീസ്(ബിജു), സാജു ജോസഫ്, തോമസ് മാത്യു എന്നിവരടങ്ങിയ ഫോമാ കള്‍ച്ചറല്‍ ഫോറം യൂത്ത് ഫെസ്റ്റിവലിന്റെ സമ്പൂര്‍ണ്ണ വിജയത്തിനായി അത്യദ്ധ്വാനം ചെയ്തുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സാബു സ്‌കറിയ: 267-980-7923 Sackeryi@yahoo.com

ജോജോ കോട്ടൂര്‍, ഫോമാ ന്യൂസ് ടീം

 

FOMAA Yuvajanolsavam 2

LEAVE A REPLY

Please enter your comment!
Please enter your name here