അപരൻ
………………….

”  ഹലോ ശാദീ “….

“വേണ്ട.. ന്നെ അങ്ങനെ  വിളിക്കണ്ട ഇങ്ങള് ,എനിക്കൊന്ന് വിളിക്കാൻ പോലും സമയല്ലാതായോ ഇക്കാക്ക്…… ..”

“എന്റെ പൊന്നേ… ഇക്കാക്ക് ജോലിയുള്ളോണ്ടല്ലേ.,,.. ” – അവളുടെ കരച്ചിലിന്റെ ഈ രടിയിൽ അയാളുടെ ശബ്ദത്തിന് തീവ്രതയില്ലായിരുന്നു.എ.സിയുടെ തണുപ്പിലും വിയർക്കുന്നുണ്ട്. പൊരിവെയിലിൽ നിന്നും ഓടി വന്ന് ആദ്യം നോക്കുന്നത് ഫോണിലേക്കാണ്.ദാഹമുണ്ട്. വേണ്ട, ഇതൊന്നും പറഞ്ഞ് എന്റെ ശാദീനെ വിഷമിപ്പിക്കണ്ട. അവളുടെ പരിഭവം സ്നേഹം കൊണ്ടാണ്! 
” സലിം.,,… വാ… സമയമായി … ഭക്ഷണം പോലും കഴിക്കാതെ നീയവിടെ എന്തെടുക്കാ?” – മുനീറാണ്. പണിക്കിറങ്ങാൻ സമയമായിട്ടുണ്ട്, ഒരു ഖുബ്ബൂസും ഒരു ഗ്ലാസ് വെള്ളവും കുടിച്ചെന്നു വരുത്തി അവൻ കൂടെച്ചെന്നു… റൂമിലേക്ക് തിരിച്ചെത്തിയപ്പോൾ സമയം രണ്ട് മണി.ശാദി ഉറങ്ങിക്കാണും. പാവം ഉണർത്തണ്ട ! … ഫോണെടുത്ത് ടേബിളിൽ തന്നെ വച്ചു.

രാത്രിയുടെ ഇരുട്ടിനെ ജന ലഴികളിലൂടെ നോക്കി നിൽക്കുകയായിരുന്നു ശാദിയ. ആകാശത്ത് മിന്നുന്ന നക്ഷത്രങ്ങൾ തന്നെ നോക്കിച്ചിരിക്കുന്നുണ്ട്. പരിഹാസമാണോ? അറിയില്ല, മോൾ നല്ല ഉറക്കത്തിലാണ്.  വാപ്പച്ചിയെ ചോദിച്ച് കരഞ്ഞ് കരഞ്ഞാണു റ ങ്ങിയത്…! ഇക്ക കൂടെയുണ്ടായിരുന്നെങ്കിൽ! അവളുടെമുടിയിഴകളിൽ തട്ടിത്തലോടിയ കാറ്റിന് അവന്റെ വിയർപ്പിന്റെ മണമായിരുന്നോ?

ഫോൺ ശബ്ദിക്കുന്നു …. ശാദി ഓടിച്ചെന്നെടുത്തു.”ഹലോ “…… അല്ല, ആ ശബ്ദം ഇക്കാന്റെതല്ല. “ആരാണ്” തെല്ല് ഭയത്തോടെ അവൾ ചോദിച്ചു. “ഹാ.. എത്ര മനോഹരമായ ശബ്ദം! ഈ ശബ്ദത്തിന്റെ ഉടമയും മനോഹരിയായിരിക്കുമല്ലോ ” – അവളുടെ കാതുകൾക്ക് കേൾക്കാൻ സുഖമുള്ള വാക്കുകൾ..! എങ്കിലുംറോങ്ങ് നമ്പറാണെന്ന് പറഞ്ഞ് അവൾ കട്ട് ചെയ്തു. നിലാവിന്റെ പ്രകാശത്തിൽ അവൾക്കെതിരെയുള്ള കണ്ണാടിയിലോട്ട് അറിയാതെ കണ്ണുകൾ പാഞ്ഞു. അതെ, താൻ സുന്ദരിയാണ് ! ഹിജാബിനുള്ളിൽ ഒളിപ്പിച്ച് വച്ച് ഇക്ക മാത്രം ആസ്വദിച്ച തന്റെ സൗന്ദര്യം! എന്റെ ശാദി സുന്ദരിയാണ് ട്ടോ,… ഇക്കയിൽ നിന്നും കേൾക്കാൻ കൊതിച്ച വാക്കുകൾ. പക്ഷേ……!
അവളുടെ രാത്രിയിൽ അന്ന് മുഴങ്ങിയ വാക്കുകൾ  അപരന്റെതായിരുന്നു. റോങ്ങ് നമ്പറായി വന്ന ….. എന്നത്തേയും പോലെ സുബ്ഹിക്ക് മുമ്പേ എണീറ്റ് ഖുർആനിലേക്ക് നീണ്ട കൈകകൾ തട്ടിമാറ്റിയത് മൊബൈലിന്റെ റിങ്ങ്ട്ടൂണാണ്. അപരനാണെന്നറിഞ്ഞിട്ടും അവൾ എന്തോ ഒരുൾ പ്രേരണയാൽ ഫോണെടുത്തു….. അവളുടെ ഓരോ നിമിശങ്ങളും അപരന്റെതായി…….. കാലത്തെണീറ്റ് ഖുർആൻ ഓതണമെന്ന ഉപ്പാന്റെ വാക്കുകൾ അപരന്റെ ശൃംഖാരത്തിന് മുന്നിൽ അടിയറവ് വച്ചു. ഒരു രത്നം അതിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാൻ നാം പൊതിഞ്ഞ് സംരക്ഷിക്കുന്നത് പോലെ നീയെന്ന സ്ത്രീരത്നത്തെ ഹിജാബിനുള്ളിൽ പൊതിഞ്ഞ് കാക്കണമെന്ന പെറ്റുമ്മാന്റെ വാക്കുകളും അപരന്റെ സ്നേഹം നിറഞ്ഞ വാക്കിനുള്ളിൽ അവൾ മറന്നു.

മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന വെയിലിലും സലീമിന് ആശ്വാസമായിരുന്ന ശാദിയുടെ ശബ്ദം ഇന്ന് വിദൂരതയിലാണ്. നമ്പർ ബിസി എന്ന് കേൾക്കുമ്പോഴെല്ലാം തന്റെ ശാദി ഉമ്മാനെ വിളിക്കാവുംന്ന് അവൻ സമാധാനിച്ചു………!

മറ്റാരുമില്ലാത്ത തങ്ങളുടേത് മാത്രമായ ലോകം! അതായിരുന്നു അപരൻ അവൾക്ക് കൊടുത്ത വാക്ക്! ഒരു രാത്രിയിൽ മുലകുടി വിട്ട് മാറാത്ത സ്വന്തം കുഞ്ഞിന് പാൽ കുപ്പിയിൽ വിഷം ചേർത്ത് വച്ച് അപര നോടൊപ്പം ഇറങ്ങിത്തിരിച്ചപ്പൊഴും ആ ലോകത്തിന് മുന്നിൽ മാതൃത്വം പോലും ശാദിയക്ക് അന്യമായി..,,,,,!

” സലിം ….വേഗം ടിക്കറ്റെടുത്ത് വാ…ശാദിയ!… പൊരിവെയിലിൽ നിന്നും ഓടിക്കിതച്ചെത്തിയ സലിം  വാപ്പയുടെ ശബ്ദം മുഴുമിപ്പിക്കാനയച്ചില്ല.”എന്താ … ന്റെ ശാദിക്ക് “
“ഇജ്ജിങ്ങട് വാ ….”

എയർപോർട്ടിൽ നിന്നും നേരെയെത്തിയത് ഹോസ്പിറ്റലിലേക്കാണ്… എല്ലാവരും നിരന്ന് നിക്കുന്ന Icu വിന് മുന്നിലേക്ക് ഓടിക്കിതച്ചെത്തി അകത്തോട്ട് നോക്കിയപ്പോഴാണ്…. ശാദിയല്ല! തന്റെ പൊന്നുമോൾ!………….. അടുത്ത ദിവസത്തെ പത്രവാർത്തയിൽ ശാദിയയുടെ ഫോട്ടോയുമുണ്ടായിരുന്നു. തൂങ്ങി മരിച്ചു എന്ന തലക്കെട്ടിനു താഴെ!……………!

N. B: എല്ലാ പ്രവാസികളും അവരുടെ ഭാര്യമാരും ഇങ്ങനെയാണെന്നല്ല. എങ്കിലും ശാദിയ മാരെ വലവീശിപ്പിടിക്കാൻ മാഫിയകൾ തന്നെയുണ്ട് ഈ ലോകത്ത്. സ്വന്തം ഭാര്യക്ക് താൻ കൊടുക്കേണ്ട സ്നേഹവും അംഗീകാരവും മറ്റൊരുത്തനിൽ നിന്നും ലഭിക്കാൻ ഇട വരാതിരിക്കാൻ ശ്രദ്ധിക്കുക. ഒറ്റപ്പെടലിലും അവരെ അംഗീകരിക്കുക. സ്നേഹം ഒളിച്ച് വെക്കാനുള്ളതല്ല.പ്രകടിപ്പിക്കാനുള്ളതാണ്. ഇനിയും ശാദിയ മാർ ജനിക്കാതിരിക്കട്ടെ!

# ശബ്ന ഷഫീഖ് #

LEAVE A REPLY

Please enter your comment!
Please enter your name here