പത്താം വാര്‍ഷികത്തില്‍ ഏറ്റവും ഉയര്‍ന്ന മോഡല്‍ വിപണിയിലവതരിപ്പിച്ച് ഐഫോണിന്റെ കടന്നുവരവ്.

ഐഫോണ്‍ 8 അല്ലെങ്കില്‍ ഐഫോണ്‍ എക്‌സ് എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡലില്‍ ആപ്പിള്‍ OLED പാനല്‍ ഉപയോഗിക്കും. ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ വച്ച് ആപ്പിളിന്റെ ഏറ്റവും വ്യത്യസ്തമാര്‍ന്ന മോഡലായിരിക്കും ഇതെന്ന് കമ്പനി പറയുന്നു.

4.7 ഇഞ്ച് ഐഫോണ്‍ 7എസ്, 5 ഇഞ്ച് ഐഫോണ്‍ 8 അല്ലെങ്കില്‍ ഐഫോണ്‍ എക്‌സ്, 5.5 ഇഞ്ച് ഐഫോണ്‍ 7 എസ് പ്ലസ് എന്നിങ്ങനെ മൂന്നു മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വയര്‍ലെസ് ചാര്‍ജിങ്, ഹോം ബട്ടണ്‍ ഉള്‍പ്പടെയുള്ള ഡിസ്‌പ്ലെ, 3ഡി ടച്ച്, ടച്ച് ഐഡി, ഐറിസ് സ്‌കാനര്‍, ഡ്യുവല്‍ റിയര്‍ ക്യാമറ തുടങ്ങി ഫീച്ചറുകള്‍ ഐഫോണില്‍ ഉള്‍പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here