നാരങ്ങാമിഠായി

————-++++++++—–+++++++—-

“അമ്മേ ബാലമ്മാവൻ നാരങ്ങ മിഠായി തന്നല്ലോ”! ലക്ഷ്മി മോള് ഓടിച്ചാടി ആശയുടെ അടുത്തേക്ക് വന്നു.
മിഠായി ആശയ്ക്കു നേരെ നീട്ടി ആ കണ്ണുകൾ നിറഞ്ഞു.

‘അപ്പുവേട്ടൻ അഛനോട് പിണങ്ങിയിരിക്കുകയാണ്’,
“അഛനോട് ഞാൻ മിണ്ടൂല ” അവൻ നിന്നു ചിണുങ്ങി.
രാഘവേട്ടൻ രാവിലെ ഇറങ്ങിയതാണ്. ഇതു വരെ കാണാനില്ലല്ലോ എന്ന് ആലോചിച്ച് അപ്പുറത്ത് പശുവിനെ കറക്കുവാൻ പോകാൻ നോക്കുകയായിരുന്നു അമ്മിണിയമ്മ.
“പശൂന്റെ അകിടിന്നിനി ഒന്നും കിട്ടാനില്ല, ആകെ അര ലിറ്റർ പാലുകൊണ്ടെന്തു കിട്ടാനാ, ഒരു മണി അരി വരെയീ വീട്ടിൽ ഇല്ല”, അമ്മിണിയമ്മ എന്തൊക്കയോ ആവലാതി പറഞ്ഞു.
സത്യം പറഞ്ഞാൽ രണ്ടു മാസമായി രാഘവേട്ടന്റെ കുടുംബം പട്ടിണിയിൽ ആണ്.
“മരക്കച്ചോടം ഒന്നും നടക്കുന്നില്ലെടീ, ഞാൻ കിട്ടാവുന്നിടത്തു നിന്നൊക്കെ കടംവാങ്ങിയില്ലേ.
“രാഘവോ.. എടോ രാഘവാ.. “, തട്ടേൽ തൊമ്മൻനീട്ടി വിളിച്ചു. അയാളുടെ വിളി കേൾപ്പിക്കാതിരിക്കാനെന്നവണ്ണം വീടിന്റെ കിഴക്കുഭാഗത്തെറയിൽപ്പാളത്തിലൂടെ ട്രെയിൻ ചീറിപ്പാഞ്ഞു പോയി.
“നീയെന്താ രാഘവാ.. ഒളിച്ചിരിക്കുവാണോ, പൈസ എണ്ണി വാങ്ങുമ്പോഴെന്തായിരുന്നു നിന്റെ ഉഷാർ.. ഓ മരക്കച്ചോടം ചെയ്ത് കോടീശ്വരനാകാൻ പോയവനല്ലേ “.
“തൊമേട്ട, എനിക്ക് ഒരു രണ്ടു മാസത്തെ സമയം തരണോട്ടോ “, “ഞാൻ എന്റെ നന്ദിനിയെ വിറ്റിട്ട് പലിശ സഹിതം മുഴുവൻ തുകയും തന്നേക്കാം”.
“അതൊന്നും നടക്കൂല. അടുത്ത തവണ ഞാൻ നിന്റെ വീടും പറമ്പും ജപ്തി ചെയ്യും, നോക്കിക്കോ “.
“വാടാ, സോമാ പോകാം”
സോമൻ തൊമ്മന്റെ കാര്യസ്ഥനാണ്.. പലിശ പിരിക്കാൻ അത്യാവശ്യം കിരീടത്തിലെ കൊച്ചിൻ ഹനീഫ മോഡൽ ആണ് കക്ഷി.
“ഉം രാഘവൻ കേട്ടല്ലോ.. ” അമ്മിണിയമ്മയെ സോമൻ അടിമുടിയൊന്നു നോക്കി.
തന്റെ അരുമമോളായ നന്ദിനി പശുവിനെ അമ്മിണിയമ്മസങ്കsത്തോടെ നോക്കി.. നന്ദിനിയുടെ മോളായ പാറുക്കിടാവ് ആശയോടൊപ്പം ഓടി കളിക്കുകയാണ്.
രാഘവേട്ടൻ ഉമ്മറത്തെ ചാരുകസേരയിൽ ചാരിക്കിടന്നു.
“കുറച്ചു കഞ്ഞിവെള്ളമുണ്ടോടീ എടുക്കാൻ… ഉം കഞ്ഞി വെളള മോ.., ഞാൻ ആകാശത്തൂന്നു നിന്നും അരി കൊണ്ടുവന്നിട്ടു വേണ്ടേ കഞ്ഞി വയ്ക്കാൻ,
മൂക്കാത്ത കപ്പക്കിഴങ്ങുണ്ട്,അതും തീർന്നു”,വിശക്കുന്നമ്മേ… ആശ അമ്മിണിയമ്മയുടെയടുത്തേക്കോടി വന്നു. “കപ്പക്കിഴങ്ങുണ്ട് മോളേ “, വിശപ്പിന്റെ വിളിയിൽ കരഞ്ഞുകൊണ്ട് ആശ കിഴങ്ങു തിന്നുകയാണ്,
“മീൻകാരൻ മമ്മദ് രണ്ടുമാസമായി മീൻ കടംതരുന്നു. നാളെ മുതലെനിക്കു പോയി മേടിക്കാൻ പറ്റൂല രാഘവേട്ടാ..”.

” കയ്യുംകാലും വിറക്കണുണ്ടമ്മേ.. എനിക്കുസ്കൂളിൽ പോകാൻ പറ്റണില്ല”. അപ്പുനിറഞ്ഞകണ്ണുകളോടെ പറഞ്ഞു.

വിശപ്പിന്റെവേദനയാകുരുന്നുമനസ്സനുഭവിച്ചറിയുകയായിരുന്നു.
ഇരുണ്ടയാകാശത്തേക്ക് ,അപ്പു നോക്കിനിന്നു. കാർമേഘങ്ങളവന്റെ സ്വപ്നങ്ങൾക്ക്മേലെ കരിനിഴലായ് നിൽക്കുന്നതു പോലെ അപ്പുവിന് തോന്നി.

ഒരുനേരത്തെയന്നം കിട്ടാത്ത, ആറാം ക്ളാസുകാരന്റെ നൊമ്പരം.

പുസ്തകക്കെട്ടുംതൂക്കി വേച്ചുവേച്ചു നടക്കുന്ന ആശമോളെ രാഘവേട്ടൻ എല്ലാംനഷ്ടപ്പെട്ടതുപോലെ നോക്കി നിന്നു.
സ്വന്തംമകളുടെ വിശപ്പടക്കാൻ കഴിയാത്ത പിതാവിന്റെഹൃദയവേദന.

കരയുന്നഅമ്മിണിയെ രാഘവേട്ടൻ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു.
ഇണയെനഷ്ടപ്പെടുന്ന കുയിലിന്റെ കരച്ചിൽ മുറ്റത്തെപ്ളാവിൻ മരത്തിൽ നിന്നുമുയർന്നു കേട്ടു.

“നിങ്ങടെ മൂന്നു പെങ്ങൻമാരുടെ കല്യാണോം പ്രസവോമെല്ലാമെടുത്തു കഴിഞ്ഞപ്പോൾ നമ്മളെ വേണ്ടല്ലോ, അവർക്ക്, ഈശ്വരാ, കലികാലം” അമ്മിണി പിറുപിറുത്തു.

‘അഛനില്ലാത്ത കുട്ട്യോൾക്ക് ഞാനായിരുന്നല്ലോ തണലായിരുന്നത്,
മരക്കച്ചോടം നടത്തിക്കിട്ടിയ പണം മുഴുവൻ അവർക്കു വേണ്ടി ചിലവഴിച്ചു,.
‘കടമയില്ലാത്ത ജീവിതത്തിനെന്തർത്ഥം! ഞാനെന്റെ കർമ്മം ചെയ്തു’. രാഘവൻ ആശ്വസിച്ചു.

അസ്തമയ സൂര്യൻ പ്രതീക്ഷ വറ്റിയ കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു.
“നാരങ്ങാ മിഠായി വേണമച്ചാ.”…. അപ്പു നിന്നു കരഞ്ഞു. “മിണ്ടാണ്ടിരുന്നോ…. ഒരു വറ്റ് ചോറില്ല… നിന്റെയൊരു മിഠയി “.. അമ്മിണിയമ്മ പിറുപിറുത്തു.
“നീയാ പോക്കറ്റീന്ന് അമ്പതു പൈസയുണ്ടെടുത്തു കൊടുക്കമ്മിണീ.”,.

“നീ പൈസയെടുത്തോടുന്നോടാ… അമ്മിണി അപ്പുവിന്റെ പിറകെ യോടി.അപ്പു റയിൽപാളവും കടന്ന് കുമാരേട്ടന്റെ കുമ്മട്ടിക്കടയിലെത്തിയിരുന്നു.

റയിൽ പാളത്തിൽ ചിതറിത്തെറിച്ച അപ്പുവിന്റെ മുറിഞ്ഞ കൈയ്ക്കുള്ളിൽ നാരങ്ങാമിഠായി ഭദ്രമായിരുന്നു.

“എനിക്കിതിഷ്ടല്ലമ്മേ…” വായിലിട്ട മിഠായി ലക്ഷ്മി തുപ്പിക്കളഞ്ഞു.

ലക്ഷ്മിയുടെ തുടയ്ക്കൊരുനുള്ളു കൊടുത്തിട്ട് ആശ മിഠായി കൈയിൽ മുറുക്കി പിടിച്ചു.

അതെ അവളുടെ അപ്പുവാണല്ലോ… അത്.
ആകാശത്തുനിന്നും അപ്പു ആശയെ നോക്കിപുഞ്ചിരിച്ചു…

വിശപ്പിന്റെ പുഞ്ചിരിയായിരുന്നു അത്. അവന്റെ നാരങ്ങമിഠായി
കിട്ടിയ പുഞ്ചിരി.

—————+———+——–+——++—–
പഴയ കാലത്തു ദാരിദ്ര്യത്തിലൂടെയും കഷ്ടപ്പാടിലൂടെയും വളർന്നാണ് നമ്മുടെ പൂർവ്വികർ നാമിന്നനുഭവിക്കുന്ന സൗഭാഗ്യങ്ങൾ നമുക്കു സമ്മാനിച്ചത്.ഇരുപതിനായിരത്തിന്റെ മൊബൈൽഫോണിൽ പ്രണയിനിയുമായി ചാറ്റ് ചെയ്യുമ്പോൾ.. ഓർക്കുക.. ഒരു പിടി ചോറിനായി കഷ്ടപ്പെടുന്നവരെ, ഒരു നാരങ്ങാമിഠായിക്കു വേണ്ടി കൊതിയോടെ നോക്കുന്ന അനാഥ ജന്മങ്ങളെ….

സജി വർഗീസ്

LEAVE A REPLY

Please enter your comment!
Please enter your name here