ഡേവി, ഫ്‌ളോറിഡ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 18-ന് ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു വിവിധ കലാപരിപാടികളോടുകൂടി നടത്തുന്നതാണ്.

തദവസരത്തില്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ബേബി മണക്കൂന്നേല്‍ മുഖ്യാതിഥിയായി നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്യും.

അസോസിയേഷന്‍ പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍, സെക്രട്ടറി മനോജ് താനത്ത്, ട്രഷറര്‍ സിംല കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൊതുയോഗത്തില്‍ വച്ചു അസോസിയേഷന്റെ 2017- 19 വര്‍ഷത്തേക്കുള്ള ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുന്നതാണ്.

കെ.സി.വൈ.എല്‍ കോര്‍ഡിനേറ്റര്‍മാരായ ജസ്സി നടുപ്പറമ്പില്‍, സിമി താനത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കുട്ടികളുടേയും, കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍മാരായ സുബി പനംതാനത്തിന്റേയും ഷീന്‍ കുളങ്ങരയുടേയും നേതൃത്വത്തിലുള്ള കുട്ടികളുടേയും കലാസന്ധ്യയും അരങ്ങേറും. എക്‌സിക്യട്ടീവ് അംഗങ്ങളായ റോഷ്‌നി റോജി, ജസ്റ്റിന്‍ തേക്കുംകാട്ടില്‍, ബാബു കോട്ടൂര്‍, റോബിന്‍ കല്ലിടാന്തി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ പരിപാടികള്‍ പര്യവസാനിക്കും. രാജന്‍ പടവത്തില്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here