ഇന്ത്യന്‍വംശജനായ യു.എസ് അറ്റോര്‍ണി ജനറല്‍ പ്രീത് ബറാറയെ ട്രംപ് ഭരണകൂടം പുറത്താക്കി. രാജിവെക്കണമെന്ന ആവശ്യം പ്രീത് നിരസിച്ചതിനെ തുടര്‍ന്നാണ് നടപടി. ‘ഞാന്‍ രാജി വെച്ചില്ല. തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം എന്നെ പുറത്താക്കി. എന്റെ ഔദ്യോഗിക ജീവിതത്തില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ ആദരാവായാണ് യു.എസ് അറ്റോര്‍ണി ജനറല്‍ എന്ന പദവിയെ ഞാന്‍ കാണുന്നത്’- പ്രീത് തന്റെ ട്വിറ്ററില്‍ പ്രതികരിച്ചു.
അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ടയാളായിരുന്നു പ്രീത്. യു.എസിലെ നിരവധി പ്രമുഖരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ട് ഇദ്ദേഹം. കഴിഞ്ഞ ഏഴു വര്‍ഷമായി അറ്റോര്‍ണി ജനറല്‍ പദവി വഹിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here