വി.എം. സുധീരന്‍ രാജിവച്ച ഒഴിവില്‍ കെ.പി.സിസി പ്രസിഡന്റിനായുള്ള ചര്‍ച്ച പുരോഗമിക്കവെ സ്ഥാനത്തേക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. 

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ഒരാള്‍ വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഗ്രൂപ്പിന് അതീതമായാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. ഗ്രൂപ്പ് യാഥാര്‍ഥ്യമാണങ്കിലും അത് നോക്കി പ്രസിഡന്റിനെ തീരുമാനിച്ചാല്‍ യു.പിയിലെ സ്ഥിതിയായിരിക്കും കേരളത്തില്‍. പാര്‍ട്ടി രക്ഷപ്പെടണമെങ്കില്‍ ശക്തമായ നേതൃത്വം വേണമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

വി.എം. സുധീരന്‍ പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ചില തിരിച്ചടികള്‍ ഉണ്ടായി. ഒരിക്കല്‍ ഈ സ്ഥാനത്ത് ഇരുന്നതാണ്. സോണിയ ഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നും താല്‍ക്കാലിക ചുമതല നല്‍കുന്നത് സംബന്ധിച്ച് ഈയാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നും മുരളീധരന്‍ അറിയിച്ചു.

അദതേസമയം, പാര്‍ട്ടി നിശ്ചയിച്ചാല്‍ കെപിസിസിയെ നയിക്കാന്‍ഒരുക്കമാണെന്ന് കെ. സുധാകരന്‍വ്യക്തമാക്കി. ചെറുപ്പക്കാരില്‍ ആവേശമുണര്‍ത്താന്‍ കഴിയുന്ന നേതൃത്വം വരണം. താത്കാലിക പ്രസിഡന്റായാല്‍പോലും സമവായത്തിലൂടെയാണ് നിശ്ചയിക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here