ജിം പരിശീലകന്റെ നിര്‍ദേശപ്രകാരം സ്റ്റിറോയിഡ് ഗുളിക കഴിച്ച യുവാവ് മരിച്ചു. കിരണ്‍ എന്ന 26 കാരനാണ് ദാരുണ മരണം സംഭവിച്ചത്.

സ്റ്റിറോയിഡ് ഗുളികയുടെ അമിതമായ ഉപയോഗമാണ് മരണകാരണമായി പറയുന്നത്. തന്റെ മകന്റെ മരണതിന് ഉത്തരവാദി ജിം പരിശിലകനാണന്ന് മരിച്ച കിരണിന്റെ മാതാവ് ചന്ദ്രമ്മ ആരോപിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു ഉള്‍സൂര്‍ഗോറ്റ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എന്നാല്‍ ഇയാള്‍ ഒളിവിലാണന്നാണ് വിവരം. ആറു മാസതോക്ക് 25,000 രൂപ ഫീസടച്ചാണ് കിരണ്‍ ജിംമ്മില്‍ ചേര്‍ന്നത്. അപ്പോള്‍ തന്നെ പലവിധ വ്യായമതോടൊപ്പം സിക്‌സ് പാക്ക് വരാനുളള സ്റ്റിറോയിഡ് ഇന്‍ജക്ഷനും മറ്റു മരുന്നുകളും നല്‍കിയിരുന്നു എന്ന് മാതാവിന്റെ പരാധിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here