സിനിമയില്‍ അവസരം വരാമെന്ന വ്യാജേന വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കന്നഡ സിനിമാ നിര്‍മാതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. വീരേഷ് വി എന്ന പ്രമുഖ നിര്‍മാതാവാണ് അറസ്റ്റിലായത്.

അറസ്റ്റ് ചെയ്യുന്നതിന് മുന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇവിടെയെത്തി ഇയാളെ മര്‍ദ്ദിച്ചു.

ഒരു സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ഇാളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here