ചിത്രം ഇറങ്ങുന്നതിനു മുന്‍പേ പ്രക്ഷകശ്രദ്ധ നേടി ഹണീബീ 2. ചിത്രത്തിലെ നുമ്മടെ കൊച്ചി എന്നു തുടങ്ങുന്ന ഗാനമാണ് ആരാധകര്‍ക്കിടയില്‍ ഇളകി മറിയുന്നത്.

നടനും നിര്‍മാതാവും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഔദ്യോഗിക പ്രെമോ ഗാനമായ നുമ്മടെ കൊച്ചി ഓണ്‍ലൈനില്‍ ഇതുവരെ കണ്ടുകഴിഞ്ഞത് ഇരുപത് ലക്ഷത്തിലധികം പേരാണ്.

കൊച്ചിയുടെ സംസ്‌കാരത്തേയും പ്രത്യേകതകളേയും ആസ്പദമാക്കിയുള്ള പാട്ട് കൊച്ചി ഭാഷയില്‍ തന്നെയാണ് ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ആസിഫ് അലി, ഭാവന, ലാല്‍, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് ഗാന രംഗത്തില്‍ അണിനിരക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here