ഫൊക്കാന ന്യൂ യോർക്ക് റീജിയൻ 2017 -18 കാലഘട്ടത്തിലേക്കുള്ള പ്രവര്‍ത്തന ഉത്ഘാടനം മാർച്ച് 18 ആം തീയതി ശനിയാഴിച്ച വൈകിട്ട് 5 മണിക്ക് ന്യൂറോഷലിൽ ഉള്ള ഷേർളിസ് ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച് നടതുന്നതാണ്.ഫൊക്കാനയുടെ വിവിധ നേതാക്കളോടൊപ്പം അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കും.ഫൊക്കാന ന്യൂ യോർക്ക് റീജിയന്റെ 2017 -18 കാലഘട്ടത്തിലേക്കുള്ള കർമ്മ പരിപാടികൾ കമ്മറ്റിയിൽ അവതരിപ്പിക്കുന്നതായിരിക്കും.

ഇപ്പോള്‍ ഫൊക്കാനയെ സ്‌നേഹിക്കുന്നവരുടെ ഒരു കുടുംബമാണു ന്യൂ യോർക്ക് റീജിനുള്ളത്.
അമേരിക്കന്‍ സമൂഹത്തിന്റെ വിവിധങ്ങളായ മേഖലകളില്‍ പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ച ഇവര്‍ക്കാര്‍ക്കും ഫൊക്കാനയുടെ പ്രവർത്തനങ്ങളുമായി പിന്നോട്ട് പോകാനാവില്ല. സംഘടന ശക്തിയാര്‍ജ്ജിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ എല്ലാവര്‍ക്കും ഒത്തുരുമിച്ചു നല്ല ഒരു പ്രവർത്തനം കാഴ്ചവെക്കാൻ കഴിയും എന്ന കാര്യത്തിൽ സംശയംമില്ല.

ഒരു പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കുന്നത് യുവജനങ്ങളുടെ പ്രാതിനിധ്യമാണ്. എല്ലാവരേയും ഒരേ മനസ്സോടെ ഉള്‍ക്കൊള്ളാൻ കഴിയുന്ന സംവിധാനമാണ് ഫൊക്കാനായ്ക്കുള്ളത്. യുവജനതയ്ക്ക് അമേരിക്കന്‍ മലയാളി മനസുകളില്‍ മികച്ച സ്ഥാനം ലഭിക്കുവാന്‍ ഫൊക്കാനയുടെ ന്യൂ യോർക്ക് റീജിയൻ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ യുവജനതയ്ക്ക് പ്രാധിനിത്യം നൽികിയായിരിക്കും മുന്നോട്ട് പോവുക.

സാമൂഹിക-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും?അനേകം സംഭാവനകള്‍ കാഴ്‌ചവെച്ചിട്ടുള്ള ഫൊക്കാന ന്യൂ യോർക്ക് റീജിയൻ, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവരേയും പിന്തുണ നല്‍കി പ്രോത്സാഹിപ്പിച്ചവരേയും ആദരപൂര്‍വ്വം സ്‌മരിക്കുകായും ചെയ്യുന്നു.

ഫൊക്കാന ന്യൂ യോർക്ക് റീജിയന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കു ഏവരുടെയും സഹായ സഖകരണം പ്രതിഷിക്കുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ,ഫൊക്കാനയുടെ നാഷണൽ ഭാരവാഹികളായ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ഫൗണ്ടേഷൻ ചെയർമാൻ പോൾകറു കപള്ളിൽ;എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍; വൈസ് പ്രസിഡ ന്റ് ജോസ് കാനാട്ട്; ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ടറന്‍സന്‍ തോമസ് ,ട്രസ്റ്റി ബോര്‍ഡ് മെമ്പേഴ്‌സ് വിനോദ് കെയാര്‍കെ, ലീലാ മാരേട്ട്, കമ്മറ്റി മെംബേർസ് ഗണേഷ് നായര്‍, അലക്സ് തോമസ് , ശബരിനാഥ് നായര്‍,കെ.പി. ആന്‍ഡ്രൂസ്, തോമസ് കൂവല്ലൂര്‍, യൂത്ത് മെംബര്‍: അലോഷ് ടി. മാത്യു, അജിൻ ആന്റണി , എന്നിവർ അഭ്യർത്ഥിച്ചു.

IMG_8783

LEAVE A REPLY

Please enter your comment!
Please enter your name here