Home / കേരളം / മലപ്പുറത്ത് മത്സരിക്കാനില്ലെന്ന് കമല്‍

മലപ്പുറത്ത് മത്സരിക്കാനില്ലെന്ന് കമല്‍

മലപ്പുറം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംവിധായകന്‍ കമല്‍. തന്നോട് മത്സരിക്കാനായി സി.പി.എമ്മോ എല്‍.ഡി.എഫോ ആവശ്യപ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാനപരമായി സിനിമയാണ് തന്റെ തൊഴില്‍ മേഖല, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോഴെന്നും കമല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാണിച്ച് ഐ.എഫ്.എഫ്.കെ മേഖലാ ചലച്ചിത്രമേളയില്‍ നിന്നും കമലിനെ വിലക്കിയതിനെ സംബന്ധിച്ച് മാധ്യമങ്ങളേടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Check Also

പിന്നെയും പിന്നെയും ജാമ്യഹര്‍ജിയുമായി….

കൊച്ചി:പിന്നെയും പിന്നെയും ജാമ്യഹര്‍ജിയുമായി ദിലീപ്. നടിയെ അക്രമിച്ച കേസില്‍ ജയിലില്‍കഴിയുന്ന ചലചിത്രതാരം ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും. …

Leave a Reply

Your email address will not be published. Required fields are marked *