വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യക്കാരിയായ പെൺകൊടി 2,50,000 ഡോളറിൻെറ ശാസ്ത്ര പുരസ്കാരത്തിന് അർഹയായി. ന്യൂജേഴ്സി നിവാസിയായ ഇന്ദ്രാണി ദാസാ (17) ണ് യു.എസിലെ പ്രമുഖ ശാസ്ത്രഗണിത മത്സരമായ റീജനറോൺ സയൻസ് ടാലൻറ് സേർച് അവാർഡ് സ്വന്തമാക്കിയത്.

മസ്തിഷ്കത്തിനേറ്റ പരിക്കും നാഡീവ്യൂഹ രോഗങ്ങളും കാരണം നാഡീകോശങ്ങൾ നശിക്കുന്നത് തടയുന്നത് സംബന്ധിച്ച ഗവേഷണത്തിനാണ് ഇന്ദ്രണിക്ക് പുരസ്കാരം ലഭിച്ചത്. പുരസ്കാരത്തിൻെറ അവസാന പത്തു പേരുടെ പട്ടികയിൽ ഇന്ദ്രാണിയടക്കം അഞ്ച് ഇന്ത്യൻ വംശജരായ വിദ്യാർഥികളുണ്ടായിരുന്നു. ഇന്ത്യാന നിവാസിയായ ഇന്ത്യക്കാരൻ അർജുൻ രമനി (18) യാണ് മൂന്നാം സ്ഥാനത്തിന് അർഹനായത്. 1,50,000 ഡോളറാണ് അർജുന് കിട്ടിയ പുരസ്കാര തുക. നെറ്റ്വർക്ക് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഗണിതശാസ്ത്രത്തിലെ രേഖാചിത്ര രീതിയും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങും സംയോജിപ്പിച്ച കണ്ടുപിടിത്തത്തിനാണ് അർജുന് അവാർഡ് ലഭിച്ചത്.

ഇന്ത്യക്കാരിയായ അർച്ചന വർമ (17) ക്ക് 90,000 ഡോളർ സമ്മാനത്തുക ലഭിച്ചു. ന്യയോർക്കിലാണ് അർച്ചന താമസിക്കുന്നത്. 70,000 ഡോളർ ലഭിച്ച വിർജീനയിൽ നിന്നുള്ള പ്രതിക് നായിഡു (18), 50,000 ഡോളർ ലഭിച്ച േഫ്ലാറിഡയിൽനിന്നുള്ള വൃന്ദ മദൻ (17) എന്നിവരാണ് അവാർഡിനർഹരായ മറ്റ് ഇന്ത്യക്കാർ. ഇൗ വർഷത്തെ റീജനറോൺ സയൻസ് ടാലൻറ് സേർച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 1,700 ഹൈസ്കൂൾ സീനിയർ വിദ്യാർഥികളിൽ 300ഒാളം പേരെ മാത്രമാണ് വിദഗ്ധരായി പരിഗണിക്കപ്പെട്ടത്. ഇവരിൽ 40 പേരെയാണ് ആദ്യ പത്ത് അവാർഡുകളിലേക്ക് മത്സരിക്കാർ ക്ഷണിച്ചത്. വിജയികൾക്ക് അഭിനന്ദനം അറിയിക്കുന്നതായി റീജനറോൺ ചീഫ് സയൻറിഫിക് ഒാഫിസറും പ്രസിഡൻറുമായ ജോർജ് ഡി. യാൻകൊപൊളസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here