reshmi-boby.jpg.image.784.410

തമിഴകത്തെ യുവനടന്മാരില്‍ ശ്രദ്ധേയനായ ബോബി സിംഹ വിവാഹിതനാകുന്നുവെന്ന് കോളിവുഡില്‍ വാര്‍ത്തപരക്കുന്നു. അല്‍ഫോന്‍സിന്‍റെ നേരം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് വട്ടി രാജയെന്ന ബോബിയെ.

ഉറുമീന്‍ എന്ന തമിഴ് സിനിമയില്‍ ബോബി സിംഹയുടെ നായികയായിരുന്ന രശ്മി മേനോനാണ് സിംഹയുടെ വധു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉറുമീന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായതെന്നും അടുത്ത വര്‍ഷം ജനുവരിയിലാണ് ഇവരുടെ വിവാഹമെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിച്ചെന്നും മാതാപിതാക്കള്‍ക്കും വിവാഹത്തിന് സമ്മതമാണെന്നും പറയുന്നു. എന്നാല്‍, വിവാഹ വാര്‍ത്തയെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോബിയും രശ്മിയും ഒന്നിച്ചെത്തുന്ന ഉറുമീന്‍ റിലീസിനൊരുങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here