ന്യൂജഴ്‌സി: ഭോപ്പാലില്‍ നിന്നും 200 കിലോമീറ്റര്‍ മാറി പരസ്യ ഗ്രാമത്തില്‍ അംഗഹീനരേയും ആലംബഹീനരേയും അനാഥരേയും സംരക്ഷിക്കുന്നതിന് റെവ. ഫാ. പോളി തെക്കനച്ചന്റെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയ കെട്ടിട സമുച്ചയത്തിന്റെ സമര്‍പ്പണ കര്‍മ്മം മാര്‍ച്ച് 21 ന് ജബല്‍പൂര്‍ രൂപതാ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ. ഏബ്രഹാം വിരുതുകുളങ്ങര നിര്‍വ്വഹിക്കും. സ്ഥലം എംഎല്‍എ സോഹന്‍ലാല്‍ വിവിധ സഭാ മേലധ്യക്ഷന്മാര്‍, പട്ടക്കാര്‍ തുടങ്ങിയവര്‍ സമര്‍പ്പണ ശുശ്രൂഷാ കര്‍മ്മത്തില്‍ പങ്കെടുക്കും.
സിഎംഐ വൈദീകനായി പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുമ്പോള്‍, മനസ്സില്‍ അങ്കുരിച്ച മഹത്തായ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് ഹെവന്‍ ഓഫ് ഹോപ്പിന്റെ പ്രതിഷ്ഠാകര്‍മ്മത്തിലൂടെ ഫാ. പോളി തെക്കനച്ചന്‍ നേടിയെടുത്തത്. ന്യൂജഴ്‌സി മറ്റുച്ചന്‍ റോമന്‍ കാത്തലിക്ക് രൂപതയില്‍ ഔവര്‍ ലേഡി ഓഫ് പീസ് പാരിഷില്‍ സേവനം അനുഷ്ഠിക്കുന്ന തെക്കനച്ചന്റെ ഇരുപത്തിയഞ്ചാമത് വൈദിക ജൂബിലി ആഘോഷങ്ങള്‍ വത്തിക്കാന്‍ സെന്റ് മാര്‍ത്താസ് ചര്‍ച്ചില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബലിയര്‍പ്പണത്തോടെ ആരംഭിച്ചപ്പോള്‍ ആഗ്രഹ പൂര്‍ത്തീകരണത്തിന് പുതിയൊരുമാനം കണ്ടെത്തി.
തുടര്‍ന്ന് ഭോപ്പാലില്‍ ഹെവന്‍ ഓഫ് ഹോപ്പ് കെട്ടിടത്തിന് 2015 ഓഗസ്റ്റ് മാസം അടിസ്ഥാനശിലയിട്ട് ത്യാഗത്തിലൂടെ സഹനത്തിലൂടെ വര്‍ജനത്തിലൂടെ നേടിയെടുത്ത ചെറിയ തുകകള്‍ സമാഹരിച്ചാണ് കെട്ടിട നിര്‍മ്മത്തിനുള്ള ഫണ്ട് സ്വയം കണ്ടെത്തിയത്. ഫാ. െതക്കനച്ചന്റെ ആവശേവും അഭിമാനവുമായിരുന്ന മണ്‍മറഞ്ഞ വൈദികന്‍ ഫാ. സ്വാമി സദാനന്ദയുടെ പ്രോത്സാഹനം ദൗത്യ പൂര്‍ത്തീകരണത്തിന് എന്നും താങ്ങും തണലുമായിരുന്നു എന്ന് അച്ചന്‍ അനുസ്മരിക്കുന്നു. ഈ ചെറിയവരില്‍ ഒരാള്‍ക്ക് നീ ചെയ്തതു എനിക്കുവേണ്ടി ചെയ്തു എന്ന ക്രിസ്തു നാഥന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുകയാണ് ഫാ. പോളി തെക്കനച്ചന്‍.
സമര്‍പ്പണശുശ്രൂഷയിലേക്ക് ഏവരേയും സാഹതം ചെയ്യുന്നതായി ഫാ. അനില്‍ മാത്യു, ഫാ. കുര്യന്‍ കാച്ചപ്പിള്ളി, ഫാ. പോളി തെക്കന്‍ എന്നിവര്‍ അറിയിച്ചു.
പി. പി. ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here