ന്യൂക്കലിന്‍ (ന്യൂയോര്‍ക്ക്): ഹില്ലരി ക്ലിന്റന്റെ വിവാദപരമായ ഈമെയില്‍ അന്വേഷണറിപ്പോര്‍ട്ടും, ട്രമ്പ് ടവറിന്റെ ഫ്‌ലോര്‍ പ്ലാനും, മറ്റ് നിരവധി രഹസ്യ വിവരങ്ങളും സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് കമ്പ്യൂട്ടര്‍ കളവ് പോയതായി ബ്രൂക്കാലിന്‍ പോലീസ് അറിയിച്ചു.
മാര്‍ച്ച് 16 വ്യാഴാഴ്ച ബ്രൂക്കലിനില്‍ വച്ച് സീക്രട്ട് സര്‍വ്വീസ് ഏജന്റിന്റെ വാഹനത്തില്‍ നിന്നാണ് ആരോ മോഷ്ടിച്ച് കൊണ്ട് പോയത്.
പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ലാപ്‌ടോപ് കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുണ്ടെന്ന് അറിഞ്ഞ് കൊണ്ടാണോ, അതോ യാദൃശ്ചികമായാണോ കളവ് നടത്തിയതെന്ന് കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ് പോലിസ്.
വാഹനത്തില്‍ കളവ് പോയ നാണയങ്ങള്‍, ബാഗ്, മറ്റുചില സാധനങ്ങള്‍ തുടങ്ങിയവ പിന്നീട് പോലീസ് കണ്ടെടുത്തു.
രഹസ്യാന്വേഷണ ഉദ്യോഗസ്ഥയുടെ വീടിന് സമീപമുള്ള ഡ്രൈവ്വേയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലിരുന്ന് ലാപ്‌ടോപ് കമ്പ്യൂട്ടര്‍ വെച്ചിരുന്നത്. യുമ്പറിലാണെന്ന് പറയപ്പെടുന്നു. എത്തിയ മോഷ്ടാവ് പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് വന്നാണ് മോഷണം നടത്തിയത്.
മാര്‍ച്ച് 10 വെള്ളിയാഴ്ച രാവിലെ പോളി കൗണ്ടി ഡെ സ്‌കൂളിലെ ഒരു അദ്ധ്യാപികയാണ് ലാപ്‌ടോപ് ഒഴികെയുള്ള സാധനങ്ങള്‍ കണ്ടെത്തി പോലീസിലേല്‍പിച്ചത്്്. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവരോ , ദൃക്‌സാക്ഷികളോ ഉണ്ടെങ്കില്‍ വിവരം അറിയിക്കണമെന്ന് ന്യൂയോര്‍ക്ക് പോസീസ് അഭ്യര്‍ത്തിച്ചിട്ടുണ്ട്.
പി. പി. ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here