‘‘ഖബറിടത്തില്‍ നിന്നും മുസ്ലീം സ്ത്രീകളുടെ ശവശരീരം പുറത്തെടുത്ത് ബലാല്‍സംഗം ചെയ്യണമെന്നു ’’പറഞ്ഞ വ്യക്തിയെ യോഗിയെന്നു വിളിക്കുന്നത് എങ്ങനെയാണ്? ശവഭോഗി എന്നല്ലേ വിളിക്കേണ്ടത്?

വര്‍ഗീയത മൂത്തു മനോരോഗിയായ ഒരു മനുഷ്യനാണ് നാളെ ഉത്തര്‍പ്രദേശിന്‍െറ മുഖ്യമന്ത്രിയാവാന്‍ പോകുന്ന യോഗി ആദിത്യനാഥ്.

‘‘രണ്ടര വര്‍ഷം കൊണ്ട് വെസ്റ്റേണ്‍ യു പിയില്‍ 450 വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായി. കാരണം ഒരു പ്രത്യേക മതവിഭാഗം വളരുകയാണ്. എന്നാല്‍ ഈസ്റ്റേണ്‍ യു പിയില്‍ ലഹളകളില്ല. കാരണം ന്യൂനപക്ഷ സമുദായങ്ങള്‍ കുറവായതാണ്. 20-25 ശതമാനം ന്യൂനപക്ഷം ഉണ്ടെങ്കില്‍ ഒറ്റപ്പെട്ട കലാപം, 20-35 ശതമാനമായാല്‍ ഗുരുതര കലാപങ്ങള്‍, 35 ശതമാനത്തിനു മുകളില്‍ ന്യൂനപക്ഷം വളര്‍ന്നാല്‍ അവിടെ മുസ്ളീങ്ങളല്ലാത്തവര്‍ക്ക് ഇടമില്ല ’’എന്നു പറഞ്ഞ വ്യക്തിയാണ് യോഗി ആദിത്യനാഥ് .

കൃത്യമായിട്ടാണ് അദ്ദേഹം തന്‍െറ നിലപാട് പറഞ്ഞത്. മുസ്ളീങ്ങള്‍ക്ക് തന്‍െറ രാജ്യത്ത് ഇടമില്ല എന്ന് വളയെയുറക്കെ വ്യക്തമായി പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രിയായിരിക്കുന്നത്.

അദ്ദേഹം തികഞ്ഞ വര്‍ഗീയവാദിയാണെന്നു തെളിയിക്കാന്‍ ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. ‘‘വെസ്റ്റേണ്‍ യു പിയെ അടുത്ത കാശ്മീരാക്കാന്‍ അനുവദിക്കില്ലെന്നും യോഗ വേണ്ടാത്തവര്‍ ഇന്ത്യ വിട്ടു പോവണമെന്നും ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുകയാണ് മദര്‍ തെരേസ ’എന്നും പറഞ്ഞത് ഇതേ യോഗിയാണ്.

ഷാരൂഖ്ഖാനെ മതത്തിന്‍െറ പേരില്‍ വിമര്‍ശിച്ചതും ഇതേ യോഗിയാണ്. ‘‘ആമീര്‍ഖാന്‍ രാജ്യം വിടണമെന്നു പറഞ്ഞതും ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ 100 മുസ്ളീം പെണ്‍കുട്ടികളെ മതം മാറ്റുമെന്നു പറഞ്ഞതും ഒരു ഹിന്ദു കൊല്ലപ്പെട്ടാല്‍ നമ്മള്‍ 100 മുസ്ലീംങ്ങളെ കൊല്ലുമെന്നു പറഞ്ഞതും ’’ ഇതേ യോഗിയാണ്.

‘‘ബാബരി മസ്ജിദ് തകര്‍ത്തത് രാജ്യത്തെ ഹിന്ദു സമൂഹം ഐക്യപ്പെട്ടതിന്‍്റെ ഫലമായാണെന്നാണ്’’ യോഗിയുടെ മറ്റൊരു പ്രസ്താവന.

മുസ്ളീങ്ങള്‍ക്കെതിരെ പരസ്യമായ നിലപാട് എടുത്ത വ്യക്തിയുടെ കയ്യില്‍ അധികാരം കിട്ടുന്നത് ഭയപ്പെടുത്തുന്ന സംഗതിയാണ്. ഇത് മുസ്ളീങ്ങളെ മാത്രമല്ല ഭയപ്പെടുത്തുന്നത്. മനുഷ്യരായ ഞങ്ങളൊക്കെ ഭയപ്പെടുന്നു.

NB: എന്തൂകൊണ്ട് നിങ്ങള്‍ എപ്പോഴും മുസ്ളീങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഹിന്ദുക്കള്‍ ഈ നാട്ടില്‍ ആക്രമിക്കപ്പെടുന്നില്ലെയെന്നു നിരന്തരം സംഘപരിവാറുകാര്‍ ചോദിക്കുന്നതിന്‍െര്‍ ഉത്തരം കൂടിയാണ് ഈ പോസ്റ്റ്. ന്യൂനപപക്ഷവര്‍ഗീയത അപകടകരം തന്നെയാണ്. എന്നാല്‍ ഭൂരിപക്ഷ വര്‍ഗീയത അതിന്‍െറ എല്ലാ അതിരുകളും ദേഭിച്ച് മനുഷ്യനു മുകളില്‍ സംഹാരതാണ്ഡവം ആടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here