Home / ഫീച്ചേർഡ് ന്യൂസ് / മണിപ്പൂരിൽ ഈറോംശർമിള ഒറ്റക്കായിരുന്നില്ല

മണിപ്പൂരിൽ ഈറോംശർമിള ഒറ്റക്കായിരുന്നില്ല

ജനാധിപത്യം പണാധിപത്യത്തിനു വഴിമാറിയപ്പോൾ കിട്ടിയ വോട്ടുകൾ മൂന്നക്കം കടന്നില്ലെങ്കിലും തന്റെ സഹജീവികൾക്കായി താൻ ജീവിച്ചു പോരുന്ന സമൂഹത്തിനുവേണ്ടി. അടിച്ചമർത്തപ്പെടുന്ന ഒരു ജനതതി യുടെ അവകാശ പ്പോരാട്ട ങ്ങൾക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവെച്ച ഈറോം ശർമിളയുടെ ചരിത്രം ലോകം ആദരവോടെ തന്നെ കാണും എന്നതിന് സംശയമില്ല. സുരക്ഷയൊരുക്കേണ്ടവർ തന്നെ തട്ടിക്കൊണ്ടുപോയി കാമപൂർത്തി ക്കു ഉപയോഗിച്ചശേഷം വെടിവെച്ചു റോഡിൽ തള്ളുന്ന അവസ്ഥയിൽ.. ഒരു സമൂഹം എങ്ങിനെ പ്രതികരിക്കണം. ഭരണകൂട ഭീകരതയ്ക്കെതിരെ മാനം പോയ സ്ത്രീ കൾ എങ്ങിനെ പ്രതികരിക്കണമോ.അതാണ് അവിടെ സംഭവിച്ചത്... പ്രത്യേക സൈനികാധികാര നിയമം അതിന്റെ അതിക്രൂര മുഖം പുറത്തെടുത്തു അഴിഞ്ഞാടുന്ന സ്ഥിതിയിൽ സാധരണ ജനം എന്ത് ചെയ്യും.സമാനതകളില്ലാത്ത സംഭവങ്ങൾക്ക്..മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വേറിട്ട പ്രതിഷേധത്തിലൂടെയാണ് അന്ന് മണിപ്പൂർ പ്രതികരണം,പ്രതിഷേധം നടത്തിയത്.ഒരു സ്ത്രീ നഗ്നയായി എന്നെ റേപ്പ് ചെയ്യൂ എന്ന് വിളിച്ച് പറഞ്ഞ് തെരുവിലിറങ്ങണ്ട അവസ്ഥ അത് അനുഭവിച്ചാൽ മാത്രമേ അറിയൂ.ഏകദേശം ഒന്നരപതിറ്റാണ്ടു മുമ്പത്തെ ആ നഗ്നസമരം നടത്തിയ സ്ത്രീകള്‍ ധീരരാണ്, അവരെ…

ഗായത്രീ നിർമ്മല

ജനാധിപത്യം പണാധിപത്യത്തിനു വഴിമാറിയപ്പോൾ കിട്ടിയ വോട്ടുകൾ മൂന്നക്കം കടന്നില്ലെങ്കിലും തന്റെ സഹജീവികൾക്കായി താൻ ജീവിച്ചു പോരുന്ന സമൂഹത്തിനുവേണ്ടി. അടിച്ചമർത്തപ്പെടുന്ന ഒരു ജനതതി യുടെ അവകാശ പ്പോരാട്ട ങ്ങൾക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവെച്ച ഈറോം ശർമിളയുടെ ചരിത്രം ലോകം ആദരവോടെ തന്നെ കാണും എന്നതിന് സംശയമില്ല. സുരക്ഷയൊരുക്കേണ്ടവർ തന്നെ തട്ടിക്കൊണ്ടുപോയി കാമപൂർത്തി ക്കു ഉപയോഗിച്ചശേഷം വെടിവെച്ചു റോഡിൽ തള്ളുന്ന അവസ്ഥയിൽ.. ഒരു സമൂഹം എങ്ങിനെ പ്രതികരിക്കണം. ഭരണകൂട ഭീകരതയ്ക്കെതിരെ മാനം പോയ സ്ത്രീ കൾ എങ്ങിനെ പ്രതികരിക്കണമോ.അതാണ് അവിടെ സംഭവിച്ചത്...

User Rating: Be the first one !

photo

ജനാധിപത്യം പണാധിപത്യത്തിനു വഴിമാറിയപ്പോൾ കിട്ടിയ വോട്ടുകൾ മൂന്നക്കം കടന്നില്ലെങ്കിലും തന്റെ സഹജീവികൾക്കായി താൻ ജീവിച്ചു പോരുന്ന സമൂഹത്തിനുവേണ്ടി.
അടിച്ചമർത്തപ്പെടുന്ന ഒരു ജനതതി യുടെ അവകാശ പ്പോരാട്ട ങ്ങൾക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവെച്ച ഈറോം ശർമിളയുടെ ചരിത്രം ലോകം ആദരവോടെ തന്നെ കാണും എന്നതിന് സംശയമില്ല.
സുരക്ഷയൊരുക്കേണ്ടവർ തന്നെ തട്ടിക്കൊണ്ടുപോയി കാമപൂർത്തി ക്കു ഉപയോഗിച്ചശേഷം വെടിവെച്ചു റോഡിൽ തള്ളുന്ന അവസ്ഥയിൽ..
ഒരു സമൂഹം എങ്ങിനെ പ്രതികരിക്കണം.
ഭരണകൂട ഭീകരതയ്ക്കെതിരെ മാനം പോയ സ്ത്രീ കൾ എങ്ങിനെ പ്രതികരിക്കണമോ.അതാണ് അവിടെ സംഭവിച്ചത്…
പ്രത്യേക സൈനികാധികാര നിയമം അതിന്റെ അതിക്രൂര മുഖം പുറത്തെടുത്തു അഴിഞ്ഞാടുന്ന സ്ഥിതിയിൽ സാധരണ ജനം എന്ത് ചെയ്യും.സമാനതകളില്ലാത്ത സംഭവങ്ങൾക്ക്..മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വേറിട്ട പ്രതിഷേധത്തിലൂടെയാണ് അന്ന് മണിപ്പൂർ പ്രതികരണം,പ്രതിഷേധം നടത്തിയത്.ഒരു സ്ത്രീ നഗ്നയായി എന്നെ റേപ്പ് ചെയ്യൂ എന്ന് വിളിച്ച് പറഞ്ഞ് തെരുവിലിറങ്ങണ്ട അവസ്ഥ
അത് അനുഭവിച്ചാൽ മാത്രമേ അറിയൂ.ഏകദേശം ഒന്നരപതിറ്റാണ്ടു മുമ്പത്തെ ആ നഗ്നസമരം നടത്തിയ സ്ത്രീകള്‍ ധീരരാണ്, അവരെ അംഗീകരിക്കപെടേണ്ടതാണ്.മനോരമയ്ക്ക് വേണ്ടി നീതി ആവശ്യപ്പെട്ട് നടത്തിയ സമരം അഫ്‌സ്പയെക്കെതിരെ നടന്ന സമരങ്ങളില്‍ പ്രധാനപ്പെട്ടത്

ഇംഫാല്‍: ഇന്ത്യന്‍ സമരരീതികളുടെ എല്ലാ വാര്‍പ്പുമാതൃകകളെയും തകര്‍ത്തുകളഞ്ഞതാണ് മണിപ്പൂരിലെ 12 സ്ത്രീകള്‍ മാനാഭി മാന മായി ജീവിക്കാനുള്ള അവകാശത്തിനായി നട ത്തിയ നഗ്നസമരം.
.‘Indian Army Rape Us’ എന്ന മുദ്രാവാക്യവുമായി സൈന്യത്തിന്റെ പ്രത്യേകാധികാരത്തിനെതിരെ സമരം ചെയ്ത ഒരു ഡസൻ സ്ത്രീകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ കഴി ഞ്ഞ കുറെ മാസങ്ങൾക്ക് മുൻപ് ഒത്തുചേര്‍ന്നു.

അന്നത്തെ 12സ്ത്രീകളില്‍ ഒരാള്‍ അഞ്ചുവര്‍ഷം മുമ്പ് മരിച്ചുപോയി. ഇവരിൽ ഏറ്റവും പ്രായംകൂടിയ സ്ത്രീ എത്തിയത് അവരുടെ മകള്‍ക്കൊപ്പമാണ്. ആരുടെയെങ്കിലും സഹായമില്ലാതെ അവര്‍ക്ക് നടക്കാന്‍ പറ്റില്ല എന്ന അവസ്ഥയിലാണ്. പലരുടെയും കാഴ്ചയും മങ്ങിത്തുടങ്ങിയിട്ടുണ്ട്.2004ല്‍ മുപ്പത്തിരണ്ടുകാരിയായ മനോരമാദേവിയെ സൈനികര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതോടെയാണ് ഇന്ത്യന്‍ ആര്‍മി ഞങ്ങളെയും റേപ്പ് ചെയ്യൂ എന്ന മുദ്രാവാക്യവുമായി നഗ്നരായി ഇവര്‍ തെരുവിലിറങ്ങിയത്.

അസം റൈഫിള്‍സ് പട്ടാളക്കാര്‍ മനോരമയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോകുകയായിരുന്നു. (മണിപ്പൂരിലെ കലാപകാരികളെ നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ അര്‍ദ്ധസൈനിക ഫോഴ്‌സാണ് അസം റൈഫിള്‍സ്) മണിക്കൂറുകള്‍ക്ക് ശേഷം മനോരമാദേവിയുടെ ബുള്ളറ്റ് കൊണ്ട് തകര്‍ന്ന, അംഗഭംഗപ്പെടുത്തിയ ശരീരം റോഡില്‍ കാണപ്പെട്ടു.

“ഇതെന്നെ ദേഷ്യം പിടിപ്പിച്ചു. മനോരമ മാത്രമല്ല ഞാനും റേപ്പ് ചെയ്യപ്പെട്ടതായി തോന്നി. നമ്മളെല്ലാവരും റേപ്പ് ചെയ്യപ്പെട്ടതായി തോന്നി” സൊയ്ബം മോമോന്‍ ലെയ്മ പറഞ്ഞു. പല സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന, ദരിദ്രകുടുംബങ്ങളില്‍ നിന്നുളള, ജീവിക്കാന്‍ ചെറിയ ജോലി ചെയ്യ്തിരുന്ന സ്ത്രികളാണ് ഒന്നിച്ചിറങ്ങിയത്.ഏറ്റവും പ്രായം കൂടിയത് 73കാരിയായിരുന്നു, ഏറ്റവും പ്രായം കുറഞ്ഞത് 45കാരി. “നഗ്നസമരത്തെപ്പറ്റിയുള്ള ആലോചനായോഗം നടന്നത് ജൂലൈ 12ന് മണിപ്പൂര്‍ വിമെന്‍സ് സോഷ്യല്‍ റീഫോര്‍മേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സമാജില്‍ വെച്ചായിരുന്നു.

അന്ന് അത് വളരെ വൈകാരികവും തീവ്രവു ആണോ എന്ന് തോന്നിയിരുന്നു” അന്ന് 73 വയസ്സുകാരിയായിരുന്ന തോക്‌ചോം രമണി പറയുന്നു. അസം റൈഫിള്‍സ് ആസ്ഥാനമായ കാങ്ക്‌ല ഫോര്‍ട്ടിനു മുന്നില്‍ ചെന്ന് ഉടുപ്പുരിഞ്ഞുകളഞ്ഞ് പ്രതിഷേധിക്കാമെന്ന് പിന്നീട് തീരുമാനമായി.
“സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന കാര്യം ഞാന്‍ ഭര്‍ത്താവിനോടോ കുട്ടികളോടോ പറഞ്ഞില്ല. സമരത്തിനുശേഷം ഞാന്‍ ജീവിക്കുമോ എന്നുപോലും അറിയില്ലായിരുന്നു. അന്നുപുലര്‍ച്ചെ വീടുവിടുമ്പോള്‍ ഞാന്‍ ഭര്‍ത്താവിന്റെ അനുഗ്രഹം വാങ്ങി” ലെയ്ഷ്രം ഗ്യാനേശ്വരി സാക്ഷ്യപ്പെടുത്തുന്നു.

ലൊറെംബാം ങാംബി 30 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമത്തില്‍ നിന്നും ഒരു ദിവസം മുമ്പെ നഗരത്തിലെത്തി. കര്‍ഫ്യു ഏര്‍പ്പെടുത്തിയ കാരണം ബസ്സുകള്‍ ഇല്ലായിരുന്നു. അതുകൊണ്ട് ടാക്‌സിപിടിച്ചായിരുന്നു ഗ്യാനേശ്വരി ഇംഫാലിലെത്തിയത്. മറ്റൊരു സമരക്കാരിയായ ഹാവോബം ഇബെതോംബിയുടെ വീട്ടിലേക്ക് എത്രയോ കിലോമീറ്ററുകള്‍ നടന്നു.
“കാങ്ക്‌ലയിലേക്കുള്ള ബസ്സില്‍ ഞങ്ങള്‍ കരഞ്ഞു.മണിപ്പൂര്‍ ഒരു പരമ്പരാഗത സമൂഹമാണ്. ഞങ്ങള്‍ക്ക് നഗ്നത ശീലമില്ല.
കാല്‍ മുട്ട് പോലും പുറത്തുകാണുന്നത് അസ്വസ്ഥതയുണ്ടാക്കും “ഗ്യാനേശ്വരി പറഞ്ഞു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ഉടുപ്പൂരിയതും സമരം തുടങ്ങി മാർച്ച് ചെയ്യാൻ ആരംഭിച്ചതും.

ലോറെംബാം ആണ് മുദ്രാവാക്യം വിളിച്ചത്, ഇംഗ്ലീഷില്‍. “ലോകത്തിനറിയുന്ന ഭാഷയില്‍ അവരെ നാണംകെടുത്താന്‍ വേണ്ടിയായിരുന്നു അത്.” ലോറെംബാം ഓര്‍ക്കുന്നു. “പട്ടാളക്കാര്‍ തോക്കുചൂണ്ടി. ചുറ്റിലും കൂടിയവര്‍, പൊലീസുകാരടക്കം കരയാന്‍ തുടങ്ങി. ഞങ്ങള്‍ വെടിവെക്കാനാവശ്യപ്പെട്ടപ്പോള്‍ അവര്‍ തോക്കു താഴ്ത്തി.”

സമരം നീണ്ടുനിന്ന 45 മിനിറ്റുകള്‍ ഈ പന്ത്രണ്ട് സ്ത്രീകളുടെയും മണിപ്പൂരിന്റെയും കഥ തന്നെ മാറ്റി. ഇതില്‍ ഒമ്പതുപേരെ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന കേസില്‍ മൂന്നു മാസത്തോളം തടവിലിട്ടു. മണിപ്പൂര്‍ പ്രശ്‌നം പൊതുസമൂഹം അറിയണമെന്ന അവരുടെ ലക്ഷ്യം ഫലം കണ്ടു. 1949ല്‍ ആരംഭിച്ച അസം റൈഫിള്‍സിന്റെ ആധിപത്യം അങ്ങനെ മൂന്നു നാലു മാസങ്ങള്‍ കൊണ്ട് അവസാനിച്ചു.

വര്‍ഷങ്ങള്‍ നീണ്ട ഇറോം ഷര്‍മ്മിളയുടെ
നിരാഹാരസമരത്തോടൊപ്പം അമ്മമാരുടെ നഗ്നസമരവും ലോകചരിത്രത്തില്‍ ഇടംനേടി. അഫ്‌സ്പ പിന്‍വലിക്കാമെന്ന് മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ വാഗ്ദാനം നല്‍കുന്നു. എന്നാല്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ക്ക് മാറ്റമില്ല. ഇവരുടെ പ്രതിരോധവും തുടരുന്നു…

Check Also

ഭീകരവാദത്തിനെതിരായ പോരാട്ടം ; കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ ഇന്ന് ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ ഇന്ന് ഇന്ത്യയിലെത്തും. വിദേശകാര്യമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡ്, ശാസ്ത്ര, …

Leave a Reply

Your email address will not be published. Required fields are marked *