ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞചെയ്തു. യു.പിയുടെ 21ാമത് മുഖ്യമന്ത്രിയാണ് ആദിത്യനാഥ്.
ഗവര്‍ണ്ണര്‍ രാം നായിക് സത്യവാചകം ചൊല്ലി കൊടുത്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൌര്യ, ലക്‌നൗ മേയര്‍ ദിനേശ്യ ശര്‍മ്മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു.  രണ്ട് ഉപമുഖ്യമന്ത്രിമാരടക്കം 45 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേല്‍ക്കുന്നത്.

ഉച്ചക്ക് 2.15 ന് ലക്‌നൌവിലാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ള പ്രമുഖര്‍ സംബന്ധിച്ചു.
300ലധികം സീറ്റ് നേടി ചരിത്രം വിജയം ചൂടിയാണ് ബി.ജെ.പി യുപിയില്‍ അധികാരത്തിലെത്തുന്നത്. ഏറെ ദിവസത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here