പിന്നോക്ക വിഭാഗത്തിനുള്ള സര്‍വ്വസ്വാതന്ത്ര്യവും നിഷേധിച്ചുള്ള ഭരണം തുടരുന്നതിനിടെ അതേപ്പറ്റിയുടെ പഠനശാഖകളും നിര്‍ത്തലക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ തുടങ്ങി. ഇന്ത്യയിലെ സാധാരണക്കാര്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മോദി ഇടയ്ക്കിടെ മൊഴിയുമെങ്കിലും പ്രവര്‍ത്തി വേറെ, വാക്കു വേറെ എന്ന രീതിയിലേക്കു മാറിയിരിക്കുകയാണിപ്പോള്‍. സാമൂഹ്യവിവേചനത്തെപ്പറ്റിയുള്ള ഗവേഷണ കേന്ദ്രങ്ങള്‍ക്ക് യു.ജി.സി നല്‍കിയിരുന്ന ഫണ്ടിങ് നിര്‍ത്തിവച്ചാണ് പുതിയ നീക്കം.

11-ാം പഞ്ചവത്സര (2007-2012) പദ്ധതിയില്‍ തുടങ്ങി പിന്നീട് 12-ാം പഞ്ചവത്സര പദ്ധതിയിലും ഇതിനു ഫണ്ട് വകയിരുത്തിയിരുന്നു. 13-ാം പഞ്ചവത്സര പദ്ധതിയിലും ഇത് ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടയിലാണ് യു.ജി.സിയുടെ അപ്രതീക്ഷിത നീക്കം. മാര്‍ച്ച് 31 ഓടെ ഇത്തരം ഗവേഷണങ്ങള്‍ക്കുള്ള ഫണ്ട് അവസാനിച്ചതായി യു.ജി.സി വിവിധ യൂണിവേഴ്‌സിറ്റികള്‍ക്ക് നോട്ടീസ് അയച്ചു.

മാനവ വിഭവശേഷി വകുപ്പില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഫണ്ട് നിര്‍ത്തലാക്കിയതെന്ന് യു.ജി.സി അണ്ടര്‍ സെക്രട്ടറി സുഷമ രാത്തോര്‍ വ്യക്തമാക്കി. ദലിത്, ബി.ആര്‍ അംബേദ്കര്‍ ഫിലോസഫി, സാമൂഹ്യ ബഹിഷ്‌കണം തുടങ്ങിയ മേഖലകളിലാണ് ഗവേഷണം നടന്നിരുന്നത്. സംഭവത്തില്‍ മന്ത്രാലയം വക്താവ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here