Home / കേരളം / നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തു
krishna-das-nehru

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തു

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ലക്കിടിയിലെ കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി. കൃഷ്ണദാസിന്റെ നിയമോപദേശക സുചിത്രയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒറ്റപ്പാലം ലക്കിടിയിലെ നെഹ്‌റു അക്കാദമി ഓഫ് ലോ കോളജില്‍ അനധികൃത പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര ആദായ നികുതി വകുപ്പിനും പരാതി നല്‍കിയതിന് ചെയര്‍മാന്‍ കൃഷ്ണദാസ് തന്നെ മര്‍ദ്ദിച്ചെന്നും നിര്‍ബന്ധിച്ച് പരാതി പിന്‍വലിച്ചെന്നും രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് എല്‍.എല്‍.ബി വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നിന്നും കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

Check Also

loh

രണ്ടാംവരവ്!

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ വീണ്ടും പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും. നിലവിലെ പൊലീസ് മേധാവി സെന്‍കുമാര്‍ വിരമിക്കുന്നതോടെയാണ് ബെഹ്‌റ വീണ്ടും …

Leave a Reply

Your email address will not be published. Required fields are marked *