narendra-modi.jpg.image.784.410

സാൻഫ്രാൻസിസ്കോ∙ ജവഹർലാൽ നെഹ്‌റുവിനു ശേഷം ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സാൻഫ്രാൻസിസ്കോ സന്ദർശിക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രചരണം ലക്ഷ്യമിട്ട് നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് മോദി ഇവിടെ എത്തുന്നത്. 66 വർഷം മുമ്പ് 1949ൽ ജവഹർലാൽ നെഹ്റുവാണ് ഇതിനു മുൻപ് ഇവിടം സന്ദർശിച്ചത്.

സിലിക്കൺ വാലി സന്ദർശിക്കുന്ന മോദി ഇന്ത്യൻ വംശജരുമായി സംവദിക്കും. യുഎസിൽ ഏറ്റവുമധികം ഇന്ത്യക്കാരുള്ള സ്ഥലം കലിഫോർണിയയാണ്.

അറുപത്തിയാറു വർഷങ്ങൾക്കു മുൻപ് സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനും മകൾ ഇന്ദിര ഗാന്ധിക്കുമൊപ്പമാണ് നെഹ്റു സിലിക്കൺ വാലി സന്ദർശിച്ചത്. ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവിടെയെത്തിയപ്പോൾ അമേരിക്കൻ മാധ്യമങ്ങളും ഇന്ത്യക്കാരും നെഹ്റുവിനെ വാനോളം പുകഴ്ത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലത്തെ നേതാവ് എന്നായിരുന്നു അന്ന് മാധ്യമങ്ങൾ നെഹ്റുവിനെ വിശേഷിപ്പിച്ചത്. നെഹ്റുവിന്റെ സാന്നിധ്യം എല്ലാവരിലും പ്രത്യേക ഉണർവ് സമ്മാനിക്കുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here